Challenger App

No.1 PSC Learning App

1M+ Downloads

'ഹരിജൻ സേവക് സംഘ്' എന്ന സംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. 1935ൽ ഗാന്ധിജിയാൽ സ്ഥാപിതമായി
  2. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായി ആരംഭിച്ച സംഘടന
  3. 1939-ൽ തമിഴ് നാട്ടിൽ, എ. വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ മധുരയിലെ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിൽ മുഖ്യ പങ്കുവഹിച്ച സംഘടന

    Aii, iii ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    D. iii മാത്രം ശരി

    Read Explanation:

    ഹരിജൻ സേവക് സംഘ്

    • 1932ൽ ഗാന്ധിജിയാൽ സ്ഥാപിതമായി. 
    • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി രൂപീകരിച്ച സംഘടനയായിരുന്നു ഇത്. 
    • 1932ൽ  യെർവാദ  ജയിലിൽ നിരാഹാര സമരം നയിക്കുമ്പോഴാണ് ഈ സംഘടന ഗാന്ധിജി ആരംഭിക്കുന്നത്. 
    • ഡൽഹിയാണ് ആസ്ഥാനം. 
    • സംഘടനയ്ക്കായി ഗാന്ധിജി തന്നെ ഒരു ഭരണഘടന എഴുതി തയ്യാറാക്കുകയും, 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

    • ഹരിജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനും, സാമൂഹിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക, സത്യത്തിലും അഹിംസയിലും അടിയുറച്ച് അയിത്തം ഇല്ലാതാക്കുക  എന്നിവയാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങൾ.
    • 1939-ൽ തമിഴ് നാട്ടിൽ, എ. വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ മധുരയിലെ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിൽ ഹരിജൻ സേവക് സംഘ് മുഖ്യ പങ്കുവഹിച്ചിരുന്നു.

    Related Questions:

    Who gave the name 'Hriday Kunj' to Gandhiji's residence at Sabarmati Ashram?
    ചൗരി ചൗരാ സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതെന്ന് ?

    ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജിക്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതെങ്ങനെ ?  

    1.ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി

    2.സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

    3.തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.

    "ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം രചിച്ചതാര്?
    ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ നീലം കർഷകർക്ക് വേണ്ടി ആയിരുന്നു. ഏത് വർഷം?