Challenger App

No.1 PSC Learning App

1M+ Downloads

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി
  2. ഡോ. എം. എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. 
  3. ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു 
  4. ഇന്ത്യയിൽ ഹരിതവിപ്ലവം പ്രധാനമായും ഗോതമ്പ്, അരി എന്നീ ഭക്ഷ്യധാന്യങ്ങൾക്ക് ഊന്നൽ നൽകി

Ai ഉം iv ഉം മാത്രം

Bii മാത്രം

Ciii ഉം iv ഉം മാത്രം

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

ഹരിത വിപ്ലവം (Green Revolution)

  • അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി - ഹരിത വിപ്ലവം
  • ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കിയ കാലഘട്ടം :-
    • ഒന്നാം ഘട്ടം : 1960 - 1970
    • രണ്ടാംഘട്ടം : 1970 - 1980
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ 
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം 
  • ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌.
  • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം: 1978-80
  • ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച വിളകൾ - നെല്ല്, ഗോതമ്പ്

Related Questions:

ഇന്ത്യയിൽ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യാൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?
റബ്ബർ ബോർഡ് ആരംഭിച്ച ഓൺലൈൻ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോം ഏത് പേരിൽ അറിയപ്പെടുന്നു ?
പയറിലെ മൊസൈക് രോഗം പരത്തുന്ന രോഗകാരി ഏതാണ് ?
ഖാരിഫ് വിളകളിൽ പെടാത്തത് ഏത് ?