Challenger App

No.1 PSC Learning App

1M+ Downloads

ഹാക്കേഴ്സ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. 

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു.


    Related Questions:

    The term phishing is
    താഴെപറയുന്നവയിൽ 2018 ൽ ഇന്ത്യയിൽ നടന്ന പ്രധാന സൈബർ ആക്രമണങ്ങൾ ഏതെല്ലാം ?

    സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക. ശരിയായി പൊരുത്തപ്പെടുന്നത് ഏതൊക്കെയാണ് ? 

    1. ക്രെഡിറ്റ് കാർഡ് തട്ടിപ്പ്  - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
    2. ഇന്റർനെറ്റ് സമയ മോഷണം - വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ 
    3. സൈബർ ഭീകരത -  സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ
    4. സ്വകാര്യതയുടെ ലംഘനം  -  വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ 
      കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?
      സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് ?