Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലം ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത് :

Aവേദ കാലഘട്ടം

Bഗുപ്ത കാലഘട്ടം

Cമൗര്യ കാലഘട്ടം

Dവൈദികാനന്തര കാലഘട്ടം

Answer:

A. വേദ കാലഘട്ടം

Read Explanation:

Vedic Age / വേദകാലഘട്ടം

  • ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്.

  • ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി വേദ സംസ്കാരം എന്നും അറിയപ്പെടുന്നു.

  • വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള "വിദ്" എന്ന ധാതുവിൽ നിന്നാണ്.

  • വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് അഗ്നിയാണ്.


Related Questions:

ഋഗ്വേദം .............. കാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.
താഴെപ്പറയുന്നവയിൽ ആരാണ് അഥർവ വേദാചാര്യൻ ?
“അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ?
താഴെപ്പറയുന്നവയിൽ ആരാണ് യജുർവേദാചാര്യൻ :

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു
  2. യജുർവേദവും അഥർവവേദവും യഥാക്രമം യാഗം, മന്ത്രവാദം മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നു. 
  3. സാമവേദത്തിൽ ഋഗ്വേദത്തിലെ സുക്തങ്ങളുടെ സംഗീതാവിഷ്കരണമാണുള്ളത്.