Challenger App

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?

Aലാറ്റിൻ

Bസ്വീഡിഷ്

Cഗ്രീക്ക്

Dഇറ്റാലിയൻ

Answer:

C. ഗ്രീക്ക്

Read Explanation:

  • ചരിത്രം എന്ന പദത്തിന്റെ അർത്ഥം അന്വേഷണം, ഗവേഷണം, വിശദീകരണം, വിജ്ഞാനം എന്നെല്ലാമാണ്.

  • ഡയണീഷ്യസ് എന്ന ഗ്രീക്ക് പണ്ഡിതനാണ് ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത്.

  • ഹിസ്റ്ററി എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്.

  • അന്വേഷണം എന്നാണിതിനർത്ഥം.

  • മാനവരാശിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ ആകെത്തുകയാണ് ചരിത്രം.


Related Questions:

"ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചരിത്രം, അത് ആത്യന്തികമായി സാത്താൻ്റെ (തിന്മ) മേൽ ദൈവത്തിൻ്റെ (നന്മ) വിജയത്തിൽ അവസാനിക്കും". എന്ന് അഭിപ്രായപ്പെട്ടതാര് ?
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?
"എല്ലാ ചരിത്രങ്ങളും സമകാലിക ചരിത്രമാണ്". ചരിത്രത്തെ ഇങ്ങനെ നിർവചിച്ചതാര് ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇ എച്ച് കാർന്റെ പ്രശസ്തമായ ഗ്രന്ഥം ?