ഹീമോഡയാലിസിസിൽ രക്തം ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേരെന്താണ്?AഡയലൈസർBലിത്തോട്രിപ്റ്റർCഹെമോസ്റ്റാറ്റ്Dകത്തീറ്റർAnswer: A. ഡയലൈസർ Read Explanation: ഹീമോഡയാലിസിസ് വൃക്കകൾ തകരാറിലാകുന്ന അവസ്ഥയിൽ കൃത്രിമ വ്യക്കയിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. ഹീമോഡയാലിസിസിൽ, ഡയലൈസർ ഒരു കൃത്രിമ വൃക്കയായി പ്രവർത്തിക്കുന്നു ഹീമോഡയാലിസിസിൻ്റെ ഘട്ടങ്ങൾ : ധമനിയിൽനിന്ന് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തിവിടുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് ഹെപ്പാരിൻ ചേർക്കുന്നു. ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡിഫ്യൂഷനിലൂടെ ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നു ശുദ്ധീകരിക്കപ്പെട്ട രക്തം തിരികെ സിരകളിലേക്ക് കടത്തിവിടുന്നു. Read more in App