App Logo

No.1 PSC Learning App

1M+ Downloads
ഹോളിങ്ങ് വർത്ത് കൗമാര കാലഘട്ടത്തെ വിശേഷിപ്പിച്ചത് :

Aജീവിതത്തിന്റെ വസന്തം

Bഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം

Cപരിവർത്തനത്തിന്റെ കാലം

Dതാൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Answer:

D. താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Read Explanation:

കൗമാരം – വിശേഷണങ്ങൾ

  • കൗമാര പ്രായക്കാർ സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്ര്യ വ്യക്തികളായി മാറാൻ വേണ്ടി കുടുംബത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന കാലമാണിത്. ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, പലരും ലഹരിക്ക് അടിമപ്പെടുന്നു. ഇക്കാരണത്താൽ ഈ കാലഘട്ടത്ത ‘താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം’ (The period of temporary insanity) എന്ന് ഹോളിങ്ങ് വർത്ത് വിശേഷിപ്പിച്ചു.
  • ‘ജീവിതത്തിന്റെ വസന്തം'ജോൺ കീറ്റ്സ് 
  • ‘ഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം’ (Period of stress and strain) എന്നും, ‘ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും’ (Storm and Strife) കാലം എന്നും വിശേഷിപ്പിച്ചത് - സ്റ്റാൻലി ഹാൾ (Stanley Hall).
  • ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള ഈ ഘട്ടത്തിൽ, ശാരീരികമായ ഗുണ വിശേഷങ്ങളിൽ മാത്രമല്ല, സാമൂഹികവും വൈകാരികവും, മാനസികവുമായ എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുന്നു. അതിനാൽ, ഈ ഘട്ടത്തെ ‘പരിവർത്തനത്തിന്റെ കാലം’ (Period of transition) എന്ന് പറയ്യപ്പെടുന്നു.

Related Questions:

കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :

  1. നീന്തൽ
  2. മരം കയറൽ
  3. സ്വയം ആഹാരം സ്പൂൺ നൽകൽ
  4. ഇടാനും അഴിക്കാനുമായി കളി പ്പാട്ടം നൽകുക
    പെട്ടെന്നുള്ള കായികവും ജൈവ ശാസ്ത്രപരവുമായ മാറ്റങ്ങൾ സംഭവിക്കുകയും തന്മൂലം ചിന്താ ക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും മോഹഭംഗങ്ങളും അരക്ഷിതത്വ ബോധവും ഉണ്ടാകുകയും ചെയ്യുന്ന കാലം.
    ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (ജെൻഡർ വികസിക്കുന്നത് :
    Among the following which one is not a characteristics of joint family?
    When Kohlberg's and Piaget's theories of moral reasoning were subjected to further research, it was found that :