Challenger App

No.1 PSC Learning App

1M+ Downloads
'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

Aറോബർട്ട് ക്ലൈവ്

Bഅഡ്‌മിറൽ സ്റ്റീഫൻ വാൻഡൻ

Cഅഡ്‌മിറൽ വാൻറീഡ്

Dലോർഡ് കോൺവാലിസ്‌

Answer:

C. അഡ്‌മിറൽ വാൻറീഡ്

Read Explanation:

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്.
  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണിത്.
  • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ ആണ് ഇതിൻ്റെ കർത്താവ്.

  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ.
  • ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം 'തെങ്ങ്' ആണ്.
  • 'കേരളാരാമം' എന്നും ഈ പുസ്തകത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?

  1. 1498 മെയ് മാസത്തിൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തി
  2. 1500 പെദ്രോ അൽവാറസ് കബ്രാളിൻ്റെ നേത്യത്വത്തിൽ രണ്ടാം പോർച്ചുഗീസ് സംഘം കേരളത്തിൽ എത്തി
  3. 1502 ൽ വാസ്കോ ഡ ഗാമ രണ്ടാം തവണ കേരളത്തിൽ എത്തി
  4. പോർച്ചുഗീസുകാർ കേരളം വിടുന്നതു വരെ കോലത്തിരിമാരുമായി അവർക്ക് സ്ഥിരവും തുടർച്ചയുള്ളതുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്
    "സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?

    തെറ്റായ പ്രസ്താവന ഏത് ?

    1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

    2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

    ശരിയായ ജോഡി തിരഞ്ഞെടുക്കുക 

    1. പറങ്കികൾ - പോർച്ചുഗീസുകാർ 
    2. പരന്ത്രീസുകാർ - ഡച്ചുകാർ 
    3. ലന്തക്കാർ - ഫ്രഞ്ചുകാർ 
    4. ശീമക്കാർ - ഇംഗ്ലീഷുകാർ 
    The Portuguese were also known as :