App Logo

No.1 PSC Learning App

1M+ Downloads
‘കിഴക്കേ ഇന്ത്യയിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം ?

Aപാരാദ്വീപ്

Bകൊൽക്കത്ത

Cവിശാഖപട്ടണം

Dചെന്നൈ

Answer:

B. കൊൽക്കത്ത

Read Explanation:

പൂർവ്വതീര തുറമുഖം: കൊൽക്കത്ത - ഹാൽഡിയ

  • ഹൂഗ്ലി നദീതീരത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്.

  • കിഴക്കേ ഇന്ത്യയിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഹിൻ്റർലാൻ്റ് തുറമുഖം.

  • ഹൂഗ്ലി നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖത്തിൻ്റെ പരിസരപ്രദേശങ്ങൾ

  • കൊൽക്കത്തയുടെ പുതിയ പേരാണ് ശ്യാമപ്രസാദ് മുഖർജി തുറമുഖം

  • കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാലയാണ് ഗാർഡൻ റീച്ച്.

  • എണ്ണക്കപ്പലുകൾ അടുക്കുവാൻ ഇവിടെ പ്രത്യേക സംവിധാനമുണ്ട്.

  • ബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ.

  •  കൊൽക്കത്ത തുറമുഖത്തിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഹൂഗ്ലി നദിയിൽ തന്നെ മറ്റൊരിടത്തു കൂടി ഡോക്കുകൾ നിർമ്മിച്ചിട്ടുണ്ട്. 

  • അത് കൊൽക്കത്തയിലെ ഹാൽഡിയയിലാണ്.

  • ഹൂഗ്ലി നദിയുടെയും ഹാൽഡിയ നദിയുടെയും സംഗമസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൽഡിയ ഡോക്കുകൾ വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.

  • ഹാൽഡിയ തുറമുഖം പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
കർണാടകയിലെ ഏക മേജർ തുറമുഖം ?
The premier iron-ore exporting port that accounts for about 50% of India's iron ore export is ?
2025 മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഫിഷിംഗ് തുറമുഖം ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയുന്ന തുറമുഖം ഏത് ?