App Logo

No.1 PSC Learning App

1M+ Downloads
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

C. ന്യൂലാൻഡ്‌സ്

Read Explanation:

ന്യൂലാൻഡ്‌സിന്റെ അഷ്ടകങ്ങൾ:

  • 1866 ൽ ന്യൂലാൻഡ്‌സ് അന്നറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി.
  • ഇതിനെ സംഗീതത്തിലെ സപ്‌തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്‌തു
  • സ, രി, ഗ, മ, പ, ധ, നി സ എട്ടാം സ്വരം ആദ്യത്തേതിന്റെ ആവർത്തനം എന്ന പോലെ
  • ഈ നിയമം അഷ്ടക നിയമം (Law of Octaves) എന്നറിയപ്പെടുന്നു.
  • അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല എന്നത് ഇതിന്റെ പരിമിതിയായി രേഖപ്പെടുത്തപ്പെട്ടു. 


Related Questions:

നൈട്രജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
ഇവയിൽ അറ്റോമിക നമ്പർ 1 മുതൽ 92 വരെയുള്ള മൂലകങ്ങളിൽ, --- & --- എന്നിവ ഒഴികെയുള്ളവ, പ്രകൃതിയിൽ കാണപ്പെടുന്നവയാണ്.
പീരിയോഡിക് ടേബിളിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
ആദ്യമായി പീരിയോഡിക് ടേബിൾ നിർമിക്കുമ്പോൾ എത്ര മൂലകങ്ങൾ ഉണ്ടായിരുന്നു ?