App Logo

No.1 PSC Learning App

1M+ Downloads
താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ --- എന്ന് പറയുന്നു ?

Aതാപപ്രസരണം

Bതാപപ്രേഷണം

Cഅവസ്ഥാപരിവർത്തനം

Dഇവയെല്ലാം

Answer:

B. താപപ്രേഷണം

Read Explanation:

താപപ്രേഷണം:

    താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതാണ്‌ താപപ്രേഷണം.


3 രീതിയിലാണ് താപപ്രേഷണം നടക്കുന്നത്:

  1. ചാലനം 
  2. സംവഹനം
  3. വികിരണം 
  • ചാലനം - തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി.
  • സംവഹനം - തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി.
  • വികിരണം - ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി.

Related Questions:

രാത്രികാലങ്ങളിൽ, കടലിനു മുകളിലെ വായു, കരയ്ക്കു മുകളിലെ വായുവിനേക്കാൾ കൂടുതൽ വികസിച്ചിരിക്കും. തത്ഫലമായി കരയ്ക്കു മുകളിലെ വായു, കടലിന് മുകളിലേക്കു പ്രവഹിക്കുന്നു. ഇതാണ് ----- എന്നറിപ്പെടുന്നത്.
ടങ്സ്റ്റണിൻ്റെ ദ്രവണാങ്കം എത്ര ?
കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?
തെർമോഫ്ലാസ്കിന്റെ ഭാഗമായ സ്ഫടികപ്പാത്രവും, അടപ്പും എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?
സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ഏതാണ് ?