App Logo

No.1 PSC Learning App

1M+ Downloads
വൃത്താന്തപത്രപ്രവർത്തനം എന്ന പുസ്തകം എഴുതിയത് ആര്?

Aസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cഇഎംഎസ് നമ്പൂതിരിപ്പാട്

Dഇവരാരുമല്ല

Answer:

A. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Read Explanation:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • ജനനം : 1878, മെയ് 25
  • ജന്മ സ്ഥലം : നെയ്യാറ്റിൻകര
  • ജന്മഗൃഹം : കൂടില്ല വീട് / കൂടില്ലാ തറവാട് (അതിയന്നൂർ.)
  • പിതാവ് : നരസിംഹൻ
  • മാതാവ് : ചക്കിയമ്മ
  • മകൾ : ഗോമതി
  • മരണം : 1916, മാർച്ച് 28

  • “പൗര സ്വാതന്ത്ര്യത്തിന്റെ കാവൽഭടൻ” എന്നറിയപ്പെടുന്നു  
  • തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനം ആക്കണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ 
  • 1910 ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 
  • ഐക്യ കേരളം എന്ന ആശയം ഉൾക്കൊണ്ട് തന്റെ മകൾക്ക് ഗോമതി എന്ന പേര് നൽകിയ നവോത്ഥാന നായകൻ
  • കൊല്ലത്തു നിന്നും ആരംഭിച്ച മലയാളി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ
  • പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ മലയാള കൃതിയായ 'വൃത്താന്തപത്രപ്രവർത്തനം' എന്ന പുസ്തകം എഴുതിയ വ്യക്തി.
  • “രാമാനുജൻ” എന്ന പ്രതിവാര പത്രം ആരംഭിച്ച വ്യക്തി 
  • രാമകൃഷ്ണപിള്ള അന്തരിച്ച വർഷം : 1916 മാർച്ച് 28. 
  • ക്ഷയ രോഗ ബാധിതനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച സ്ഥലം  : കണ്ണൂർ
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് : പയ്യാമ്പലം.
  • രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് : പാളയം തിരുവനന്തപുരം.
  • 1958 രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : ഡോക്ടർ രാജേന്ദ്ര പ്രസാദ്. 
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മ ഗ്രഹത്തെ തിരുവനന്തപുരം പ്രസ് ക്ലബ് ഔദ്യോഗികമായി ഏറ്റെടുത്ത വർഷം : 2014 ഡിസംബർ 29.

സ്വദേശാഭിമാനി പത്രം: 

  • വക്കം മൗലവി ആരംഭിച്ച പത്രം 
  • സ്വദേശാഭിമാനി പത്രത്തിലെ ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.
  • സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം കെ രാമകൃഷ്ണപിള്ള ഏറ്റെടുത്ത വർഷം : 1906 ജനുവരി 17
  • സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായിരുന്നതിനു ശേഷം അദ്ദേഹം സ്വദേശഭിമാനി രാമകൃഷ്ണപിള്ള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
  • സ്വദേശാഭിമാനി എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : മലേഷ്യൻ മലയാളികൾ. 
  • സ്വദേശാഭിമാനി എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : 1912 സെപ്റ്റംബർ 28. 

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ: 

  • തിരുവിതാംകൂർ ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയെ വിമർശിച്ച് എഴുതിയതിനായിരുന്നു സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത്.      
  • തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. 
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം : 1910 സെപ്റ്റംബർ 26. (1086 കന്നി 10)
  • “കന്നി 10 സംഭവം” എന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുമായി ബന്ധപ്പെട്ടതാണ്. 
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട സ്ഥലം : തിരുനെൽവേലി.
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ ദിവാൻ : പി രാജഗോപാലാചാരി.
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ.
  • നാടുകടത്തപ്പെട്ടതിനുശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്ത പ്രസിദ്ധീകരണം : ആത്മപോഷിണി (1913 കുന്നംകുളം). 

Related Questions:

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?
വി.ടി യുടെ നാടകത്തിൽ അഭിനയിച്ച മുൻ കേരള മുഖ്യമന്ത്രി?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
കുമാര ഗുരുദേവൻ്റെ ജന്മ സ്ഥലം ?
ഡോ:പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് ?