Challenger App

No.1 PSC Learning App

1M+ Downloads
നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയേത് ?

Aസെസ്സ്

Bസർചാർജ്

Cകോർപ്പറേറ്റ് നികുതി

Dആഡംബര നികുതി

Answer:

B. സർചാർജ്

Read Explanation:

  • നികുതി - കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗം 
  • പ്രത്യക്ഷ നികുതി ,പരോക്ഷ നികുതി എന്നിവയാണ് രണ്ട് തരം നികുതികൾ 
  • പ്രത്യക്ഷ നികുതി - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ ഗവൺമെന്റ് ചുമത്തുന്ന നികുതി 
  • ഉദാ : വ്യക്തിഗത ആദായനികുതി ,കോർപ്പറേറ്റ് നികുതി ,കെട്ടിട നികുതി ,ഭൂനികുതി 
  • പരോക്ഷ നികുതി - സാധനങ്ങൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി 
  • ഉദാ : കസ്റ്റംസ് നികുതി ,എക്സൈസ് നികുതി ,ചരക്ക് സേവന നികുതി ,വില്പന നികുതി 
  • സർചാർജ് - നികുതിക്ക് മേൽ ചുമത്തുന്ന അധികനികുതി 
  • ഒരു നിശ്ചിതകാലത്തേക്കാണ്  സർചാർജ്  ചുമത്തുന്നത് 
  • സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനമാണ് സർചാർജായി ഈടാക്കുന്നത് 
  • സെസ്സ് - സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി 

Related Questions:

തെറ്റായത് തിരഞ്ഞെടുക്കുക ? 

i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി 

ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി 

iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി  

ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചുമത്തിയിരുന്ന പരോക്ഷ നികുതികളെ ലയിപ്പിച്ച ഏകീകൃത പരോക്ഷ നികുതി സംവിധാനമേത് ?
ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?
ഇന്ത്യയിൽ സാമ്പത്തിക വർഷം ഏത് ?