' An Inquiry into the Nature and Causes of the Wealth of Nations ' ആരുടെ കൃതിയാണ് ?
Aമിൽട്ടൺ ഫ്രീഡ്മാൻ
Bആദം സ്മിത്ത്
Cആൽഫ്രഡ് മാർഷൽ
Dമെഹബൂബ് - ഉൾ - ഹക്ക്
Answer:
B. ആദം സ്മിത്ത്
Read Explanation:
ആദം സ്മിത്ത് (1723-1790)
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ആദം സ്മിത്ത് (1723-1790).
പ്രശസ്തമായ കൃതികൾ
ദി തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്" (1759)
ആൻ ഇൻക്വയറി ഇൻ ദ നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത് ഓഫ് നേഷൻസ്" (1776)
എന്നിവ സാമ്പത്തിക ചിന്തയിലും നയത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡം സ്മിത്ത്
"വെൽത്ത് ഓഫ് നാഷൻസ്' എന്ന കൃതിയുടെ കർത്താവ് - ആഡം സ്മിത്ത്
വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട ലെയ്സ് ഫെയർ (വ്യക്തിവാദ സിദ്ധാന്തം) എന്ന സിദ്ധാന്ത ത്തിൻ്റെ ഉപജ്ഞാതാവ്- ആഡം സ്മിത്ത്