App Logo

No.1 PSC Learning App

1M+ Downloads
' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജാലിയൻവാലാബാഗ് കൂട്ടക്കൊല

Bകമ്മ്യൂണൽ അവാർഡ്

Cആഗസ്റ്റ് ഓഫർ

Dക്രിപിസ് മിഷൻ

Answer:

A. ജാലിയൻവാലാബാഗ് കൂട്ടക്കൊല

Read Explanation:

ജാലിയൻവാലാബാഗ് കൂട്ടക്കൊല

  • 1919 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമെൻറ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസ്സാക്കി.
  • വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി.
  • റൗളറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്യുകയും,രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.
  • പഞ്ചാബിലെ അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ജനങ്ങൾ  ഒത്തുകൂടി 
  • ഈ ജനക്കൂട്ടത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവെപ്പ് നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

ക്രൗളിങ് ഓർഡർ

  • 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന് ജനറൽ റെജിനാൾഡ് ഡയർ ചുമത്തിയ ക്രൂരമായ ശിക്ഷയാണ് "ക്രൗളിങ് ഓർഡർ".
  • ഒരു ഇംഗ്ലീഷ് മിഷണറിയായിരുന്ന  മിസ് മാർസെല്ല ഷെർവുഡിന് നേരെയുള്ള ആക്രമണത്തിനുള്ള പ്രതികരണമായിരുന്നു ഇത്.
  • ഇതിന്റെ ഭാഗമായി ഒരു ഇടുങ്ങിയ പാതയിലൂടെ ഇന്ത്യക്കാരെ വയറിൽ ഇഴഞ്ഞു പോകാൻ സൈനികർ പ്രേരിപ്പിച്ചു.

Related Questions:

' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?
' ഭരണാധികാരികൾ അധികാരം ദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട് ' ഇത് ആരുടെ വാക്കുകളാണ് ?
ചൗരി ചൗരാ സംഭവത്തിൽ ജീവൻ നഷ്ട്ടപെട്ട പോലീസുകാരുടെ എണ്ണം :
' പിൻതിയതി വച്ച ചെക്ക് ' എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത് ആരാണ് ?
താഴെപറയുന്നതിൽ ' പ്ലേഗ് ബോണസ് ' നിർത്തലാക്കിയതിനെ തുടർന്നുണ്ടായ സമരം ഏതാണ് ?