App Logo

No.1 PSC Learning App

1M+ Downloads
' ഗുലാം ഗിരി ' എന്ന പുസ്തകം രചിച്ച നവോത്ഥാന നായകൻ ആരാണ് ?

Aജ്യോതി റാവു ഫുലെ

Bസർ സയ്യിദ് അഹമ്മദ് ഖാൻ

Cരാജാറാം മോഹൻ റോയ്

Dകേശവ ചന്ദ്രസെൻ

Answer:

A. ജ്യോതി റാവു ഫുലെ

Read Explanation:

ജ്യോതിറാവു ഗോവിന്ദറാവു ഫുലെ

  • ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനും.
  • അംബേദ്കറുടെ രാഷ്ട്രീയ ഗുരു.
  • 1888ൽ ഗോവിന്ദറാവു ഫൂലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം നല്‍കിയത്‌ - വിതല്‍റാവു കൃഷ്ണജി വണ്ടേകര്‍.
  • ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക - സാവിത്രി ഫുലെ (ജ്യോതിറാവു ഫുലെയുടെ പത്നി)

  • സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി ജ്യോതിറാവു ഗോവിന്ദറാവു ഫുലെ സ്ഥാപിച്ച പ്രസ്ഥാനമാണ്‌ സത്യശോധക് സമാജം
  • 1878-ലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. പൗരാവകാശങ്ങൾക്കായി പോരാടുക, ബ്രാഹ്മണ മേധാവിത്വത്തെ തള്ളിക്കളയുക എന്നിവയൊക്കെയായിരുന്നു ഇതിന്റെ മുദ്രാവാകൃങ്ങള്‍.
  • മതപരമായ ചടങ്ങുകള്‍ക്ക്‌ ബ്രാഹ്മണ പുരോഹിത്വം ആവശ്യമില്ലെന്ന്‌ ഇവര്‍ തെളിയിച്ചു.
  • സത്യശോധക്‌ സമാജിന്റെ മുഖപത്രം - ദീന്‍ബന്ധു (1877)

  • പിന്നാക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി “ദളിത്‌” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ച വ്യക്തി.
  • ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌ 
  • ഗുലാംഗിരി എന്ന വാക്കിനർത്ഥം - അടിമത്തം

Related Questions:

A Personal Memoir ആരുടെ കൃതിയാണ്?
ജനഗണമനയെ Morning Song of India പേരിൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആര് ?
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
Who wrote the book 'The Discovery of India'?
"വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്രയിൽ നിന്നും ഉണർത്തി." എന്ന് വാഞ്ചി അയ്യരെക്കുറിച്ച് പ്രസ്താവിച്ചത്?