' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?
Aശങ്കരനാരായണൻ
Bഭാസ്കര
Cഹരിദത്ത
Dഗോവിന്ദ
Answer:
A. ശങ്കരനാരായണൻ
Read Explanation:
ശങ്കരനാരായണീയം
- കുലശേഖര രാജാവായിരുന്ന സ്ഥാണു രവിവർമ്മന്റെ സദസ്സിലെ ഗണിതശാസ്ത്ര വിദഗ്ദ്ധനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു ശങ്കരനാരായണൻ
- ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ശങ്കര നാരായണൻ രചിച്ച കൃതിയാണ് ലഘുഭാസ്കരീയവിവരണം
- ഇത് ശങ്കരനാരായണീയം എന്ന പേരിലും അറിയപ്പെടുന്നു.
- ശകവർഷം 791 (എ.ഡി. 869)ലാണ് ഈ കൃതി രചിച്ചത്
- ആര്യഭടന്റെ ഗണിതശാസ്ത്ര രീതികളും യൂക്ലിഡിന്റെ ആൽഗരിതവുമെല്ലാം വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ കടപയാദി സമ്പ്രദായത്തിന്റെ ഉപയോഗവും കാണുന്നുണ്ട്.