App Logo

No.1 PSC Learning App

1M+ Downloads
0° രേഖാംശ രേഖ അറിയപ്പെടുന്നത് ?

Aഇക്വേറ്റർ രേഖ

Bഗ്രീനിച്ച് രേഖ

Cഅന്താരാഷ്ട്ര ദിനാങ്കരേഖ

Dഅന്റാർട്ടിക് വൃത്തം

Answer:

B. ഗ്രീനിച്ച് രേഖ

Read Explanation:

  • ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.

  • അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.

  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (പ്രൈം മെറിഡിയൻ)

  • ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.

  • ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഗ്രീനിച്ച് രേഖയുടെ അടിസ്ഥാനത്തിലാണ്.

  • ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.

  • ഇന്ത്യ പൗരസ്ത്യ (കിഴക്ക്) രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.

  • സൂര്യൻ ഉദിക്കുന്നത് - കിഴക്ക് (ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായതിനാലാണ്)


Related Questions:

ഭൂമിയെ 24 സമയമേഖലകളായി വിഭജിച്ച കനേഡിയൻ ശാസ്ത്രജ്ഞൻ ആര് ?
ഭുമിശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വർഷം ?
The dividing line between the outer core and the inner core ?
A 14000-km long north - south oriented mountain range has been formed in the Atlantic Ocean. This mountain range known as :