Challenger App

No.1 PSC Learning App

1M+ Downloads

1) ആദ്യത്തെ ഏഷ്യൻ ഗെയിംസിൻ്റെ ഉൽഘാടനം ചെയ്ത വ്യക്തി 

2) കേരള നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ പ്രസിഡണ്ട് 

3) രാഷ്‌ട്രപതി സ്ഥാനം വഹിച്ച ശേഷം ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി 

4) വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി 

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aഡോ. രാജേന്ദ്രപ്രസാദ്

Bഡോ.എസ് രാധാകൃഷ്ണൻ

Cവി.വി ഗിരി

Dഡോ. സക്കീർ ഹുസൈൻ

Answer:

A. ഡോ. രാജേന്ദ്രപ്രസാദ്

Read Explanation:

ഡോ : രാജേന്ദ്രപ്രസാദ് 

  • ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി 
  • രാഷ്ട്രപതിയായ കാലഘട്ടം - 1950 ജനുവരി 26 മുതൽ 1962 മെയ് 13 വരെ 
  • തുടർച്ചയായി രണ്ട് തവണ രാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി 
  • ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതി ആയ ആദ്യ വ്യക്തി 
  • ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി 
  • 'ബീഹാർ ഗാന്ധി 'എന്നറിയപ്പെടുന്നു 
  • 1951 ലെ ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത വ്യക്തി 
  • 1962 ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നേടിയ രാഷ്ട്രപതി 
  • കേരള നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി 
  • ഭരണ ഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി  തെരഞ്ഞെടുക്കപ്പെട്ട വ്യക്തി
  • 1961ൽ ഇന്ത്യയിലാദ്യമായി പാർലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ചു ചേർത്ത രാഷ്ട്രപതി 
  • 'ദേശ്' എന്ന ഹിന്ദി വാരികയുടെ സ്ഥാപകൻ 
  • ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം - 1916 ( ലഖ്നൌ കോൺഗ്രസ്സ് സമ്മേളനം )

പ്രധാന പുസ്തകങ്ങൾ 

  • ആത്മകഥയുടെ പേര് - ആത്മകഥ (1946 ) 
  • സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922 )
  • ഇന്ത്യ ഡിവൈഡഡ് ( 1946 )
  • മഹാത്മാഗാന്ധി ആന്റ് ബീഹാർ ( 1949 )
  • ബാപ്പൂ കേ കദമോം മേം ( 1954 )

Related Questions:

The following is not a power of the Indian President:
ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Minimum age required to contest for Presidentship is
The President can dismiss a member of the Council of Ministers
The Supreme Commander of the Armed Forces in India is