12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021-ലെ വേദി ?
Aനാസിക്
Bഉജ്ജയിൻ
Cഹരിദ്വാർ
Dപ്രയാഗ്
Answer:
C. ഹരിദ്വാർ
Read Explanation:
12 വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു. ഏറ്റവും വിശേഷപ്പെട്ട പൂര്‍ണ്ണ കുംഭ മേള നടക്കുക 12 വര്‍ഷം കൂടുമ്പോഴാണ്. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകള്‍ക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഏറ്റവും പ്രധാന്യമര്‍ക്കുന്നതാണ്. അടുത്ത മഹാകുംഭമേള നടക്കുക 2157 ല്‍ പ്രയാഗില്‍ വെച്ചാവും. 2021 ജനുവരി പതിനഞ്ച് മുതൽ മാർച്ച് 4 വരെയാണ് കുംഭമേള ഹരിദ്വാറിൽ നടക്കുന്നത്.