Challenger App

No.1 PSC Learning App

1M+ Downloads
1356 മുതൽ ഹരിഹരൻ ഒന്നാമന്റെ അനന്തരാവകാശിയായി ഭരണമേറ്റത് ആര് ?

Aകൃഷ്ണ ദേവരായൻ

Bഹരിഹരൻ രണ്ടാമൻ

Cനരസിംഹ ദേവറായൻ

Dബുക്കൻ ഒന്നാമൻ

Answer:

D. ബുക്കൻ ഒന്നാമൻ

Read Explanation:

വിജയനഗര സാമ്രാജ്യം

  • ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബീൻ തുഗ്ലക്കിന്റെ ഭരണശേഷം രാജ്യം ഛിന്ന ഭിന്നമായി.

  • ഉത്തര ദക്ഷിണ പ്രാദേശിക ഗവർണർമാരും, നാടുവാഴികളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

  • ബംഗാളും, മുൾട്ടാനും ഡൽഹി ഭരണത്തിൽ നിന്നും വേർപെട്ടു സ്വതന്ത്രമായി.

  • ഗുജറാത്ത്, മാൾവാ, മേവാർ, മാർവാർ, കാശ്മീർ എന്നീ രാജ്യങ്ങളും സ്വതന്ത്രമായി.

  • ഡക്കാണിലും അതിന്റെ തെക്കു ഭാഗത്തും വിജയനഗര, ബാമിനി സാമ്രാജ്യങ്ങൾ പ്രബലമായി വളർന്നു വന്നു.

  • ഹോയ്സാല രാജാവായ വീരബല്ലാള മൂന്നാമന്റെ കീഴിൽ ഹരിഹരനും ബുക്കനും സേവനമനുഷ്ഠിച്ചിരുന്നു.

  • 1338-ൽ സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു.

  • അതിന്റെ തലസ്ഥാനം “ഹംപി"യാണ്.

  • വിജയനഗരസാമ്രാജ്യം ഭരിച്ച നാലു പ്രധാനവംശങ്ങളാണ് സംഗമ, സാൾവ, തുളുവ, അരവിഡു എന്നിവ.

  • 1336ൽ ഹരിഹരൻ ഒന്നാമൻ രാജാവായി.

  • അദ്ദേഹം മൈസൂറിനേയും മധുരയേയും പിടിച്ചടക്കി.

  • 1356 മുതൽ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി ബുക്കൻ ഒന്നാമൻ ഭരണമേറ്റു.

  • അദ്ദേഹം തന്റെ സാമ്രാജ്യത്തെ തുംഗഭദ്ര മുതൽ തെക്ക് രാമേശ്വരം വരെ വ്യാപിപ്പിച്ചു.

  • ഹരിഹരൻ II, ദേവരായർ I, ദേവരായർ II, എന്നിവർ വിജയനഗര ഭരണാധികാരികളിൽ പ്രസിദ്ധന്മാരാണ്.


Related Questions:

വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത് ?
Name the important temples built during the reigns of Vijayanagara kings.
ഏത് വർഷത്തിലാണ് ഹരിഹരൻ ഒന്നാമൻ (Harihara I), അദ്ദേഹത്തിൻ്റെ സഹോദരനായ ബുക്കരായൻ ഒന്നാമൻ (Bukka Raya I) എന്നിവർ സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് ?
കൃഷ്ണദേവരായരുടെ സാമ്രാജ്യം?
വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ ഏതാണ് ?