App Logo

No.1 PSC Learning App

1M+ Downloads
1356 മുതൽ ഹരിഹരൻ ഒന്നാമന്റെ അനന്തരാവകാശിയായി ഭരണമേറ്റത് ആര് ?

Aകൃഷ്ണ ദേവരായൻ

Bഹരിഹരൻ രണ്ടാമൻ

Cനരസിംഹ ദേവറായൻ

Dബുക്കൻ ഒന്നാമൻ

Answer:

D. ബുക്കൻ ഒന്നാമൻ

Read Explanation:

വിജയനഗര സാമ്രാജ്യം

  • ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബീൻ തുഗ്ലക്കിന്റെ ഭരണശേഷം രാജ്യം ഛിന്ന ഭിന്നമായി.

  • ഉത്തര ദക്ഷിണ പ്രാദേശിക ഗവർണർമാരും, നാടുവാഴികളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

  • ബംഗാളും, മുൾട്ടാനും ഡൽഹി ഭരണത്തിൽ നിന്നും വേർപെട്ടു സ്വതന്ത്രമായി.

  • ഗുജറാത്ത്, മാൾവാ, മേവാർ, മാർവാർ, കാശ്മീർ എന്നീ രാജ്യങ്ങളും സ്വതന്ത്രമായി.

  • ഡക്കാണിലും അതിന്റെ തെക്കു ഭാഗത്തും വിജയനഗര, ബാമിനി സാമ്രാജ്യങ്ങൾ പ്രബലമായി വളർന്നു വന്നു.

  • ഹോയ്സാല രാജാവായ വീരബല്ലാള മൂന്നാമന്റെ കീഴിൽ ഹരിഹരനും ബുക്കനും സേവനമനുഷ്ഠിച്ചിരുന്നു.

  • 1338-ൽ സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു.

  • അതിന്റെ തലസ്ഥാനം “ഹംപി"യാണ്.

  • വിജയനഗരസാമ്രാജ്യം ഭരിച്ച നാലു പ്രധാനവംശങ്ങളാണ് സംഗമ, സാൾവ, തുളുവ, അരവിഡു എന്നിവ.

  • 1336ൽ ഹരിഹരൻ ഒന്നാമൻ രാജാവായി.

  • അദ്ദേഹം മൈസൂറിനേയും മധുരയേയും പിടിച്ചടക്കി.

  • 1356 മുതൽ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി ബുക്കൻ ഒന്നാമൻ ഭരണമേറ്റു.

  • അദ്ദേഹം തന്റെ സാമ്രാജ്യത്തെ തുംഗഭദ്ര മുതൽ തെക്ക് രാമേശ്വരം വരെ വ്യാപിപ്പിച്ചു.

  • ഹരിഹരൻ II, ദേവരായർ I, ദേവരായർ II, എന്നിവർ വിജയനഗര ഭരണാധികാരികളിൽ പ്രസിദ്ധന്മാരാണ്.


Related Questions:

When Harihara and Bukka founded the Vijayanagar kingdom?
വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ ഏതാണ് ?
ഹരിഹരൻ ഒന്നാമൻ വിജയനഗര സാമ്രാജ്യത്തിന്റെ രാജാവായ വർഷം ?
ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ' ഹംപി ' ?
The name of the traveller who come in the time of Krishna Deva Raya was: