Challenger App

No.1 PSC Learning App

1M+ Downloads
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 151

Bസെക്ഷൻ 152

Cസെക്ഷൻ 153

Dസെക്ഷൻ 154

Answer:

A. സെക്ഷൻ 151

Read Explanation:

BNSS Section - 151 - Protection against procecution for acts done under Sections 148, 149, and 150 [148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണം ]

  • 151 (1) -148, 149, 150 വകുപ്പുകൾക്ക് കീഴിൽ ചെയ്‌തതായി കരുതപ്പെടാവുന്ന ഏതെങ്കിലും കൃത്യത്തിന്, ഏതെങ്കിലും വ്യക്തിക്ക് എതിരായി ഏതെങ്കിലും ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ ആരംഭിക്കാൻ പാടുള്ളതല്ല

  • (a )അങ്ങനെയുള്ള ആൾ സായുധസേനകളിലെ ഉദ്യോഗസ്ഥനോ അംഗമോ ആയിരിക്കുന്നിടത്ത്, കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടു കൂടിയോ

  • (b ) മറ്റേതെങ്കിലും സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിന്റെയോ അനുമതിയോടു കൂടിയോ അല്ലാതെ പ്രോസിക്യൂഷൻ ( വിചാരണ ) ആരംഭിക്കാൻ പാടുള്ളതല്ല

  • 151 (2) - (a ) മേൽപ്പറഞ്ഞ വകുപ്പുകളിൽ എതിനെങ്കിലും കീഴിൽ ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന ഏതൊരു executive മജിസ്ട്രേറ്റും അല്ലെങ്കിൽ പോലീസ് ഓഫീസറും,

  • (b ) 148,149 വകുപ്പുകൾക്ക് കീഴിലുള്ള ആവശ്യപ്പെടൽ അനുസരിച്ച് ഉത്തമവിശ്വാസപൂർവ്വം ഏതെങ്കിലും കുറ്റം ചെയ്യുന്ന ഏതൊരാളും ;

  • (c) 150 -ാം വകുപ്പിന് കീഴിൽ ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന സായുധസേനയിലെ ഏതൊരു ഓഫീസറും ;

  • (d) താൻ അനുസരിക്കാൻ ബാധ്യസ്ഥനായ ഏതെങ്കിലും ഉത്തരവ് അനുസരിച്ച് കൊണ്ട് ഏതെങ്കിലും കൃത്യം ചെയ്യുന്ന സായുധസേനകളിലെ യാതൊരു അംഗവും ,അതുവഴി ഒരു കുറ്റം ചെയ്തതായി കരുതപ്പെടുന്നത് അല്ല

  • 151 (3) - ഈ വകുപ്പിലും അധ്യായത്തിലെ മുൻ വകുപ്പുകളിലും

  • (a ) "സായുധസേനകൾ " എന്ന പദത്തിന് , കരസേന , നാവികസേന , വ്യോമസേന എന്നർത്ഥമാക്കുന്നതും, അതിൻ പ്രകാരം പ്രവർത്തിക്കുന്ന യൂണിയനിലെ മറ്റേതെങ്കിലും സായുധസേനകളും ഉൾപ്പെടുന്നു

  • (b) "ഓഫീസർ " (ഉദ്യോഗസ്ഥൻ ) എന്നാൽ സായുധസേനയിലെ ഗസറ്റഡ് ആയതോ , ഓഫീസർ ആയി ശമ്പളം ഉള്ളതോ ,ആൾ എന്നർത്ഥമാക്കുന്നതും , അതിൽ കമ്മീഷൻഡ് ഓഫീസറും , വാറന്റ് ഓഫീസറും , പെറ്റി ഓഫീസറും നോൺ കമ്മീഷൻഡ് ഓഫീസറും ഉൾപ്പെടുന്നതുമാകുന്നു

  • (c) "അംഗം " എന്നാൽ , സായുധസേനകളെ സംബന്ധിച്ചിടത്തോളം , സായുധസേനകളിലെ ഓഫീസർ അല്ലാത്ത ഒരാൾ എന്നർത്ഥമാക്കുന്നു


Related Questions:

മജിസ്ട്രേട്ട് മാർക്കും പോലീസിനും പൊതുജനങ്ങൾ പിന്തുണ നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പ്രസ്താവിക്കുന്ന BNSS 2023ലെ വകുപ്പ്
തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
വാറന്റ് കേസ് എന്നാൽ
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?