Challenger App

No.1 PSC Learning App

1M+ Downloads
1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?

Aആലപ്പുഴ

Bപാലക്കാട്

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

C. എറണാകുളം

Read Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.
  • മാനുവൽ കോട്ട,വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.
  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

Related Questions:

ആകെ എത്ര വാല്യങ്ങളിലായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് ?

ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തുണ്ടായ പുരോഗതി ഏതെല്ലാം തരത്തിലായിരുന്നു?

  1. എണ്ണയാട്ടു മില്ലുകള്‍ സ്ഥാപിച്ചു
  2. കയര്‍ ഫാക്ടറി സ്ഥാപിച്ചു
  3. കണ്ണൂരില്‍ കശുവണ്ടി ഫാക്ടറി സ്ഥാപിച്ചു
  4. കൊല്ലത്ത് ബീഡി കമ്പനി സ്ഥാപിച്ചു
    കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?
    Which among the following were major trade centres of the Dutch?

    കേരളത്തിലെ ഡച്ചുകാരുമായി ബന്ധപ്പെട്ട വസ്തുതകൾ.

    1. 1643-ൽ ഒരു വശത്ത് ഡച്ചുകാരും മറുവശത്ത് പുറക്കാട് രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മിലുള്ള പുതിയ ഉടമ്പടികൾ അവസാനിച്ചു
    2. കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിക്കുകയും തന്റെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കറുവപ്പട്ടയും കുരുമുളകും ഡച്ചുകാരെ ഏല്പിക്കുകയും ചെയ്തു
    3. ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടെതിൽ നിന്നും ഉദാരമായതും സഹിഷ്ണുത ഉള്ളതുമായിരുന്നു