App Logo

No.1 PSC Learning App

1M+ Downloads
175 വർഷത്തെ ഇടവേളക്ക് ശേഷം ലൂയി പതിനാറാമൻ ജനപ്രതിനിധിസഭയായ എസ്റ്റേറ്റ് ജനറൽ വിളിച്ചു ചേർത്തത് എപ്പോഴാണ്?

A1789 മെയ്‌ 5

B1789 മെയ്‌ 15

C1789 ഏപ്രിൽ 15

D1789 ജൂൺ 25

Answer:

A. 1789 മെയ്‌ 5

Read Explanation:

1789ലെ എസ്റ്റേറ്റ്-ജനറൽ 

  • ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ്, യുദ്ധങ്ങൾ, രാജവാഴ്ചയുടെ അമിത ചെലവുകൾ, സാമ്പത്തിക മാന്ദ്യം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണം ഫ്രഞ്ച് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
  • ഈ പ്രതിസന്ധി ലഘൂകരിക്കാൻ, പുരോഹിതരുടെയും പ്രഭുക്കന്മാരുടെയും എസ്റ്റേറ്റുകൾക്ക് മേൽ കൂടി നികുതി ചുമത്താൻ ഗവൺമെന്റ് തീരുമാനിച്ചു.
  • അത് വരെ ഈ രണ്ട് വിഭാഗത്തിൽപെട്ടവരെയും നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു 
  • യഥാക്രമം ഒന്നും രണ്ടും എസ്റ്റേറ്റുകളിൽ ഉൾപ്പെട്ട പുരോഹിതന്മാരും പ്രഭുക്കന്മാരും ഈ നടപടിയെ ശക്തമായി എതിർത്തു.
  • അത്തരമൊരു തീരുമാനമെടുക്കാൻ രാജാവിന് ഒറ്റയ്ക്ക് കഴിയുകയില്ലെന്നും, ഫ്രഞ്ച് സമൂഹത്തിലെ മൂന്ന് എസ്റ്റേറ്റുകളെയും പ്രതിനിധീകരിക്കുന്ന എസ്റ്റേറ്റ് ജനറലിനാണ് അതിനുള്ള അധികാരമെന്നും അവർ വാദിച്ചു .
  • ഈ ഏതിർപ്പിനെ തുടർന്ന് ഫ്രാൻസിൽ 175 വർഷത്തിനുശേഷം ലൂയി പതിനാറാമൻ 1789 മെയ്‌ 5ന്  എസ്റ്റേറ്റ് ജനറൽ വിളിച്ചു കൂട്ടി
  • ഒന്നാം എസ്റ്റേറ്റിൽ 285 പുരോഹിതന്മാർ,രണ്ടാം എസ്റ്റേറ്റിൽ 308 പ്രഭുക്കന്മാർ ,മൂന്നാം എസ്റ്റേറ്റിൽ 621 കോമൺസ് എന്നിങ്ങിനെ മൂന്ന് വിഭാഗങ്ങൾ ചേർന്നതായിരുന്നു ഇത്.

Related Questions:

"എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു പദവിയിലും അവകാശനങ്ങളിലും തുല്യത പുലർത്തുന്നു ; ബുദ്ധിയും മനഃസാക്ഷിക്കൊണ്ടും അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്" ഇത് ഏതിലെ വരികളാണ് ?
The National Assembly passed the Declaration of the Rights of Man and of the Citizen in :
Liberty, equality and Fraternity are the slogans of :
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ നിയമങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ?
'പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക' എന്ന് തെളിയിച്ച വിപ്ലവം ഏത് ?