App Logo

No.1 PSC Learning App

1M+ Downloads
1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

A. ലവോസിയർ

Read Explanation:

ചരിത്രത്തിലേക്ക്:

ലവോസിയർ (Lavosier):

  • മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കം കുറിക്കുന്നത് ലവോസിയ ആണ്
  • 1789 ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ചു
  • ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന ഉപലോഹങ്ങൾ കണ്ടെത്തിയപ്പോൾ ഇവയെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ് ഈ വർഗീകരണത്തിന്റെ ഒരു പരിമിതി.

Related Questions:

അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?

ത്രികങ്ങളുമായി (Triads) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഡൊബെറൈനർ എന്ന ശാസ്ത്രജ്ഞൻ ആയിരുന്നു ഇത് മുന്നോട്ടുവച്ചത്
  2. ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് മധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ
  3. അറ്റോമിക മാസും മൂലകങ്ങളുടെ സ്വഭാവവും തമ്മിലുളള ബന്ധം കണ്ടെത്തുന്നതിന് ഇത് സഹായിച്ചു
  4. എല്ലാ മൂലകങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു ത്രികങ്ങൾ ഉണ്ടാക്കിയിരുന്നത്

    പ്രാതിനിധ്യ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുമുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ ഇതിൽ ഉൾപ്പെടുന്നു
    2. ബാഹ്യതമഷെല്ലിൽ 1 മുതൽ 8 വരെ ഇലക്ട്രോണുകൾ അടങ്ങിയവയാണ് ഇവ
    3. F ബ്ലോക്ക് മൂലകങ്ങൾ ഇതിൽ ഉൾപ്പെടുന്നു
    4. സംക്രമണ മൂലകങ്ങൾ ഇതിനു ഉദാഹരണമാണ്
      മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?