App Logo

No.1 PSC Learning App

1M+ Downloads
1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്‌ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് ?

Aആർതർ വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cവാറൻ ഹേസ്റ്റിംഗ്സ്

Dജൊനാഥൻ ഡങ്കൻ

Answer:

A. ആർതർ വെല്ലസ്ലി

Read Explanation:

ആര്‍തര്‍ വെല്ലസ്ലി 

  • യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് വിജയം ഉറപ്പിച്ച പടനായകൻ 
  • നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ബ്രിട്ടിഷ് സേനാധിപൻ
  • ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലിയുടെ സഹോദരൻ 
  • 'വെല്ലിംഗ്ടണ്‍ പ്രഭു' എന്നറിയപ്പെടുന്നത് ആര്‍തര്‍ വെല്ലസ്ലിയാണ് 
  • തന്റെ ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെ തന്നെ ബ്രിട്ടീഷ്  സൈനിക ഉപദേഷ്ടാവായി റിച്ചാഡ് വെല്ലസ്ലി നിയമിക്കുകയുണ്ടായി
  • പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടത്‌ റിച്ചാഡ് വെല്ലസ്ലിയുടെ ഭരണകാലത്താണ് 
  • നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വിജയം നേടിയ ബ്രിട്ടീഷ് സേനയുടെ സൈന്യാധിപൻ

Related Questions:

താഴെ തന്നിരിക്കുന്ന സംഭവങ്ങളെ അവ നടന്ന ക്രമത്തിൽ രേഖപ്പെടുത്തിയ ഉത്തരം തിരഞ്ഞെടുത്തെഴുതുക.

  1. കയ്യൂർ സമരം
  2. നിവർത്തന പ്രക്ഷോഭം
  3. പുന്നപ്ര വയലാർ സമരം 
  4. പൂക്കോട്ടൂർ യുദ്ധം

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിലും ,അവയുടെ കാലഗണനയിലും തെറ്റായ ജോഡിയേതെന്ന് കണ്ടെത്തുക:

  1. പാലിയം സത്യാഗ്രഹം - 1947-48
  2. നിവർത്തന പ്രക്ഷോഭം - 1935
  3. പട്ടിണി ജാഥ - 1936
  4. ഗുരുവായൂർ സത്യാഗ്രഹം - 1931-32
    "Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?
    മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത് ?
    വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?