App Logo

No.1 PSC Learning App

1M+ Downloads
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ

Aചാൾസ് ഡാർവിൻ , ഹെർമൻ ഷാഫൗസൻ

Bകാൾ ഫുൾറോട്ട് , ഹെർമൻ ഷാഫൗസൻ

Cലൂയിസ് ലിക്കി , ചാൾസ് ഡാർവിൻ

Dകാൾ ഫുൾറോട്ട് ,ചാൾസ് ഡാർവിൻ

Answer:

B. കാൾ ഫുൾറോട്ട് , ഹെർമൻ ഷാഫൗസൻ

Read Explanation:

1856 ൽ നിയാണ്ടർ താഴ് വരയിൽ ചുണ്ണാമ്പുകല്ല് തേടിക്കൊണ്ടിരുന്ന തൊഴിലാളികൾ ഒരു തലയോട്ടിയും ചില അസ്ഥികൂടങ്ങളും കണ്ടെത്തി. പ്രകൃതി ചരിത്രകാരനായ കാൾ ഫുൾറോട്ടിന് അവർ അത് കൈമാറി. ബോൺ യൂണിവേഴ്സിറ്റിയിലെ അനാട്ടമി പ്രൊഫസറായ ഹെർമൻ ഷാഫൗസണിനൊപ്പം വിശദമായ പഠനം നടത്തി. തുടർന്ന് ഒരു ഗവേഷണ പ്രബന്ധം അവർ തയ്യാറാക്കി. ആ തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവർ അതിൽ അവകാശപ്പെട്ടു.


Related Questions:

പ്രത്യുല്പാദന ശേഷിയുള്ള അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി പ്രജനനം നടത്തുന്ന ജീവജാലങ്ങളുടെ ഒരു കൂട്ടമാണ് -----
' മുൻഗോ തടാകം ' എവിടെയാണ് ?
എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ എന്ത് മനസ്സിലാക്കാൻ നമ്മെ സഹായിച്ചു ?