App Logo

No.1 PSC Learning App

1M+ Downloads
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത നേതാക്കന്മാർ ആരെല്ലാം?

Aറാണി ലക്ഷ്മിഭായ്,ബീഗം ഹസ്റത്ത് മഹൽ

Bതാന്തിയാതോപ്പി, നാനാസാഹിബ്

Cകുൻവർ സിംഗ്, ഷാമൽ

Dസിദ്ദു, കാനു

Answer:

D. സിദ്ദു, കാനു

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും 

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കുൻവർ സിംഗ് : ബിഹാർ
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

  • ഉത്തർപ്രദേശിലെ ബറൗട്ട് ഗ്രാമത്തിൽ നിന്ന് കലാപത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തിയായാണ് ഷാ മൽ 

സിഡോ മുർമു, കൻഹു മുർമു

  • സന്താൾ കലാപത്തിന്റെ മുഖ്യ നേതാക്കൾ 
  • 1855 ജൂൺ 30-ന്,ഏകദേശം 10,000 സാന്താളുകളെ അണിനിരത്തി ബ്രിട്ടീഷ് കോളനിക്കാർക്കെതിരെ കലാപം പ്രഖ്യാപിച്ചു.
  • സന്താൾ കലാപം അടിച്ചമർത്തപ്പെട്ടെങ്കിലും അത് കൊളോണിയൽ ഭരണത്തിലും നയത്തിലും വലിയ മാറ്റം വരുത്തുകയും ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ ഒന്നാവുകയും ചെയ്തു. 
  • ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന സിഡോ കൻഹു മുർമു യൂണിവേഴ്‌സിറ്റി ഈ ഗോത്ര നേതാക്കളുടെ  പേരിലുള്ളതാണ് .
  • ഇവരെ ആദരിച്ചുകൊണ്ട് 2002-ൽ തപാൽ വകുപ്പ് 4 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി
  • ഇവരുടെ ബഹുമാനാർത്ഥം റാഞ്ചിയിൽ ഒരു സിഡോ കൻഹു മെമ്മോറിയൽ പാർക്കും സ്ഥിതി ചെയ്യുന്നു

Related Questions:

In which year did the British East India Company lose all its administrative powers in India?
1857 ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച ബഹദൂർഷ രണ്ടാമനെ നാടുകടത്തിയത് എങ്ങോട്ടാണ് ?
1857 ലെ വിപ്ലവുമായി ബന്ധപ്പെട്ട് 'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആര് ?

ശരിയാ ജോഡി കണ്ടെത്തുക ? 

1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .

i) ആര - വില്യം ടൈലർ 

ii) കാൺപൂർ - കോളിൻ കാംപബെൽ 

iii) ലക്നൗ - വില്യം ടൈലർ  

iv) ഡൽഹി - ജോൺ നിക്കോൾസൺ 

The British governor general in India during the Great Rebellion :