App Logo

No.1 PSC Learning App

1M+ Downloads
1857ലെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പാഠഭാഗം പ്രൈമറി ക്ലാസിലും സെക്കൻഡറി ക്ലാസ്സിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനം

Aഏകകരീതി (Unit Plan)

Bസർപ്പിളരീതി (Spiral Plan)

Cപ്രകരണ രീതി (Topical plan)

Dജീവചരിത്രരീതി (Biographical plan)

Answer:

B. സർപ്പിളരീതി (Spiral Plan)

Read Explanation:

ചാക്രികപാഠ്യപദ്ധതി (Spiral)
  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • ചാക്രികം എന്നതിന്റെ മറ്റൊരു പേരാണ് സര്‍പ്പിളം
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
  • ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

Related Questions:

സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :
ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം ?
'കിന്റർ ഗാർട്ടൻ' സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ?
താഴെപ്പറയുന്നവയിൽ വ്യത്യസ്ത പഠനാവശ്യങ്ങളുള്ളവരെയും അഭിരുചികളു ള്ളവരെയും പരിഗണിക്കാൻ ഏറ്റവും യോജ്യമായ രീതി ഏത് ?
ക്ലാസ്സുമുറികളിലും സാമൂഹികസാഹചര്യത്തിലും പഠനത്തിൻറെ ഭാഗമായി കുട്ടികളിൽ രൂപപ്പെടേണ്ട മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവ പരോക്ഷമായി ഇഴുകിച്ചേർന്നിരിക്കുന്ന പാഠ്യപദ്ധതി ഏതുപേരിലാണ് അറിയപ്പെടുന്നത്?