Challenger App

No.1 PSC Learning App

1M+ Downloads

1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?

  1. വിവരം നൽകുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലായിരിക്കണം.
  2. കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതോരു ആൾക്കും വിവരങ്ങൾ നല്‌കാം.
  3. നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല.
  4. വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം.

    Aഎല്ലാം

    Biii മാത്രം

    Ci, iv എന്നിവ

    Div മാത്രം

    Answer:

    C. i, iv എന്നിവ

    Read Explanation:

    1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു അത്യന്താപേക്ഷിതമായവ.

    • പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടി സ്ഥാനത്തിൽ കുറ്റകൃത്യത്തിന്റെ ഭാഗമായ വസ്തു കണ്ടെത്തിയിരിക്കണം.
    • വിവരങ്ങൾ നൽകുന്ന വ്യക്തി ഒരു കുറ്റത്തിന് പ്രതിയാക്കപ്പെട്ട വ്യക്തിയായിരിക്കണം.
    • ആ വ്യക്തി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കസ്റ്റ ഡിയിൽ ആയിരിക്കണം.
    • കണ്ടെത്തിയ വസ്‌തുവുമായി സ്‌പഷ്ടമായി ബന്ധപ്പെട്ട വിവരങ്ങളുടെ ആ ഭാഗം മാത്രമേ തെളിയിക്കാനാകൂ (അത് കുറ്റസമ്മതമാണെ ങ്കിലും അല്ലെങ്കിലും)
    • കണ്ടെത്തിയ വസ്‌തു, ചോദ്യം ചെയ്യപ്പെട്ട കുറ്റ കൃത്യം ചെയ്തതുമായി സ്‌പഷ്‌ടമായി ബന്ധ പ്പെട്ടിരിക്കണം.
    • പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടി സ്ഥാനത്തിൽ ചില തെളിവുകൾ കണ്ടെത്തി യതായി, തെളിയിക്കുന്നതിനു മുമ്പ് തന്നെ, ആരെങ്കിലും അത് രേഖപ്പെടുത്തിയിരിക്കണം.

    Related Questions:

    ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
    ഗാർഹിക പീഢന നിരോധന നിയമം പാസ്സാക്കിയത് എന്ന്?
    ഒരു കുറ്റവുമായോ കുറ്റമാകുവാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയുമായോ ഉള്ള ബന്ധം കാരണം രണ്ടാമതൊരു പ്രവൃത്തി കുറ്റമായി തീരുമ്പോൾ ആദ്യ കുറ്റത്തിന്റെ വിചാരണ അത് നടന്ന സ്ഥലത്തിന്റെയോ രണ്ടാമത്തെ കുറ്റം നടന്ന സ്ഥലത്തിന്റെയോ അധികാരമുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
    ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
    പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി