App Logo

No.1 PSC Learning App

1M+ Downloads
1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച വ്യക്തിയാര് ?

Aവക്കം അബ്ദുൾഖാദർ മൗലവി

Bപണ്ഡിറ്റ് കറുപ്പൻ

Cസി. കേശവൻ

Dവി.ടി.ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

കായൽ സമ്മേളനം:

  • കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ : പണ്ഡിറ്റ് കറുപ്പൻ
  • കായൽ സമ്മേളനം നടന്ന വർഷം : 1913, ഫെബ്രുവരി 14
  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിക്കാർക്ക് പൊതുവഴിയിൽ കൂടി നടക്കാനോ, വിദ്യാഭ്യാസം നേടുന്നതിനോ, ഒരുമിച്ച് കൂടുവാനോ, ചന്തകളിൽ നിന്നും സാധനം വാങ്ങുവാനോ അവകാശമുണ്ടായിരുന്നില്ല. 
  • ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് പുലയ സമുദായം ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു.  
  • എന്നാൽ ഭരണാധികാരികൾ അതിനുള്ള അനുമതി നിഷേധിച്ചു. 
  • കരയിൽ സമ്മേളനം നടത്താൻ പാടില്ല എങ്കിലും, കായലിൽ വെച്ച് ആകാം എന്ന് തീരുമാനിക്കുകയും പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ, ചെറിയ ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി വലിയ ഒരു വള്ളം നിർമ്മിക്കുകയും, അവിടെ സമ്മേളനം കൂടുകയും ചെയ്തു. 
  • കൊച്ചി കായലിൽ ആയിരുന്നു ഈ സമ്മേളനം നടന്നത്. 
  • അധികാരികൾക്ക് സമ്മേളനം നടത്തിയവർക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞില്ല. 
  • അങ്ങനെ ആ സമ്മേളനം കായൽസമ്മേളനം എന്ന പേരിൽ ചരിത്രത്തിന്റെ ഭാഗമായി. 

Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ

തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?

  1. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരു
  2. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് സുബ്ബരായൻ എന്നായിരുന്നു.
  3. സമത്വസമാജം സ്ഥാപിച്ചു.
    ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?
    കേരളത്തിലെ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു ?
    The Renaissance leader who organised the 'Savarna Jatha' for the support of Vaikom Satyagraha was?