Challenger App

No.1 PSC Learning App

1M+ Downloads
1916 മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പാലക്കാടു വെച്ചു നടന്നു. ആരുടെ അധ്യക്ഷതയിൽ ?

Aകെ. പി. കേശവമേനോൻ

Bഅക്കമ്മ ചെറിയാൻ

Cകെ. കേളപ്പൻ

Dആനി ബസന്റ്

Answer:

D. ആനി ബസന്റ്

Read Explanation:

• ഈ സമ്മേളനത്തിൽ ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം അവതരിപ്പിച്ചത് - കെ.പി. കേശവമേനോൻ • മലബാർ ജില്ലാ കോൺഗ്രസ്സിന്റെ രണ്ടാമത് സമ്മേളനം 1917 ഏപ്രിലിൽ കോഴിക്കോട്ടും, മൂന്നാമത്തേത് 1918 മേയിൽ തലശ്ശേരിയിലുമാണ് നടന്നത്. • 1919 മേയിൽ വടകരയിൽ നടന്ന നാലാമത്തെ സമ്മേളനത്തിൽ കടത്തനാട് ഇളയതമ്പുരാനായിരുന്നു സ്വീകരണാധ്യക്ഷൻ. കെ.പി. രാമൻമേനോൻ അധ്യക്ഷത വഹിച്ചു. • അവസാനത്തെ സമ്മേളനം 1920 ഏപ്രിലിൽ മഞ്ചേരിയിലായിരുന്നു. കസ്തൂരിരംഗ അയ്യങ്കാരായിരുന്നു അധ്യക്ഷൻ.


Related Questions:

1923 ൽ പാലക്കാട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
1921 ൽ നടന്ന ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം ഏത്?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
  2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
  3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.
    Gandhiji's first visit to Kerala was in the year -----