App Logo

No.1 PSC Learning App

1M+ Downloads
1917 ലെ ഒക്ടോബർ വിപ്ലവവത്തെക്കുറിച്ചുള്ള ' ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസം ' എന്ന പുസ്തകം എഴുതിയതാരാണ് ?

Aറാസ്‌പുട്ടിൻ

Bജോൺ റീഡ്

Cറോബിൻ സ്പിയർ

Dവോൾട്ടയർ

Answer:

B. ജോൺ റീഡ്

Read Explanation:

' ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ  '("Ten Days That Shook the World")

  • അമേരിക്കൻ പത്രപ്രവർത്തകനും സോഷ്യലിസ്റ്റുമായ ജോൺ റീഡ് എഴുതിയ പുസ്തകം 
  • 1919-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം സോവിയറ്റ് യൂണിയൻ സ്ഥാപിക്കുന്നതിലേക്ക് നയിച്ച റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന്റെ ദൃക്സാക്ഷി വിവരണം നൽകുന്നു.
  • 1917ൽ റഷ്യ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ, വ്‌ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടി താൽക്കാലിക സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തപ്പോൾ റീഡ് പെട്രോഗ്രാഡിൽ (സെന്റ് പീറ്റേഴ്‌സ്ബർഗ്) ഉണ്ടായിരുന്നു.
  • വിപ്ലവത്തിലേക്ക് നയിച്ച സംഭവങ്ങളുടെയും തുടർന്നുള്ള രാഷ്‌ട്രീയ പോരാട്ടങ്ങളുടെയും വിശദമായ വിവരണമാണ് റീഡിന്റെ പുസ്തകം.

Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.

1.റഷ്യന്‍ വിപ്ലവം

2.സോവിയറ്റ് യൂണിന്റെ രൂപീകരണം

3.രക്തരൂക്ഷിതമായ ഞായറാഴ്ച്ച

4.റഷ്യ – ജപ്പാന്‍ യുദ്ധം

സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?
' ദി ടെറർ ' എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി ആരാണ് ?
What does “Bolshevik” mean?

റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതൊക്കെയാണ് ശരി?

  1. പണിമുടക്കുകൾ നടത്താൻ രൂപീകരിച്ച തൊഴിലാളി പ്രതിനിധികളുടെ ഒരു സംഘമായിരുന്നു 'സോവിയറ്റ്'
  2. ബോൾഷെവിക്കുകളുടെ അന്തിമ ലക്ഷ്യം സോഷ്യലിസം സ്ഥാപിക്കുക എന്നതല്ല, മറിച്ച് ഒരു റിപ്പബ്ലിക് സ്ഥാപിക്കുക എന്നതായിരുന്നു
  3. ലെനിൻ സർക്കാരിൻ്റെ ആദ്യ പ്രവൃത്തി സമാധാന ഉത്തരവ് അംഗീകരിച്ചതായിരുന്നു. അതിലൂടെ റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറി, റഷ്യക്ക് പല പ്രദേശങ്ങളും നഷ്ടപ്പെട്ടു
  4. ഒന്നാം ലോകമഹായുദ്ധസമയത്ത് വീണുപോയ ഒരേയൊരു രാജവംശ മായിരുന്നു റോമനോവ് രാജവംശം