App Logo

No.1 PSC Learning App

1M+ Downloads
1920 ലെ മഞ്ചേരി സമ്മേളനത്തിൽ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതൃപ്തികരവും നിരാശാജനകവുമാണെന്ന പ്രമേയം അവതരിപ്പിച്ചതാര്?

Aഉദയവര്‍മ രാജ

Bകസ്തൂരി രംഗ അയ്യങ്കാർ

Cമഞ്ചേരി രാമയ്യര്‍

Dകെ. പി. കേശവമേനോൻ

Answer:

D. കെ. പി. കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
  • രാഷ്ട്രപിതാവ്
  • യേശുദേവൻ





Related Questions:

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. 1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.
  2. ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
  3. നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് നെയ്യാറ്റിൻകര രാഘവൻ
    സംയുക്തരാഷ്ട്രീയസമിതി ഏതുവർഷമാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പുതിയ സംഘടനയായി മാറിയത്?
    1920ലെ മഞ്ചേരി സമ്മേളനത്തിൽ തീവ്രദേശീയ വാദികളുടെ നേതാവ് ആരായിരുന്നു?
    കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?
    'തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വാ' എന്നറിയപ്പെട്ട പ്രസിദ്ധീകരണം ഏത്?