Challenger App

No.1 PSC Learning App

1M+ Downloads
1923-ൽ ഫ്രഞ്ച്, ബെൽജിയൻ സൈനികർ ജർമ്മനിയിലെ റൂർ താഴ്വര പിടിച്ചടക്കുന്നതിലേക്ക് നയിച്ച സംഭവമേത്?

Aഒന്നാം ലോക യുദ്ധത്തിന്റെ നഷ്ടപരിഹാരമായി ജർമ്മനി നൽകേണ്ടിയിരുന്ന തുകയിൽ കുടിശ്ശിക വരുത്തിയത്

Bഫ്രാൻസിലെ ജർമ്മനിയുടെ അധിനിവേശം

Cആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Dഓസ്ട്രിയയുടെ ജർമ്മൻ അധിനിവേശം

Answer:

A. ഒന്നാം ലോക യുദ്ധത്തിന്റെ നഷ്ടപരിഹാരമായി ജർമ്മനി നൽകേണ്ടിയിരുന്ന തുകയിൽ കുടിശ്ശിക വരുത്തിയത്

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം യുദ്ധത്തിന്റെ ഉത്തരവാദിത്വം ജർമ്മനിയുടെ മേൽ കെട്ടിവയ്ക്കപ്പെട്ടു 
  • പകരമായി ജർമ്മനിയിൽ നിന്ന് വലിയൊരു തുക യുദ്ധ നഷ്ടപരിഹാരമായി ഈടാക്കാൻ സഖ്യ ശക്തികൾ തീരുമാനിച്ചിരുന്നു .
  • 1921ൽ  5 ബില്യൺ ഡോളറും ,പിന്നീട് 35 വർഷത്തിനുള്ളിൽ 269 ബില്യൺ ഡോളർ എന്ന കണക്കിൽ നഷ്ടപരിഹാരമായി ജർമ്മനിയിൽ നിന്ന് ഈടാക്കുവാൻ സഖ്യ  ശക്തികൾ തീരുമാനിച്ചു.
  • 1924 ൽ ജർമ്മനി ഇതിൽ കുടിശ്ശിക വരുത്തി
  • ഇതിനെ തുടർന്ന്  സർവ്വരാഷ്ട്ര സമിതിയുടെ എതിർപ്പ് വകവെക്കാതെ ഫ്രാൻസും ബെൽജിയവും ചേർന്ന് ജർമ്മനിയിലെ റൂർ താഴ്വര കീഴടക്കി

Related Questions:

ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ കാരണങ്ങളെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :

  1. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു യുദ്ധത്തിന് മുഖ്യ കാരണമായത്
  2. ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും,ത്രികക്ഷി സൗഹാർദവും
  3. സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത.

    1919ലെ വേഴ്സായി ഉടമ്പടിയുടെ ഫലമായി സംഭവിച്ചത് ഇവയിൽ ഏതെല്ലാമാണ്?

    1. ജർമ്മനിയുടെ കോളനികൾ മുഴുവൻ സഖ്യകക്ഷികൾ വീതിച്ചെടുത്തു
    2. സമ്പന്നമായ ഖനിപ്രദേശങ്ങൾക്ക് മേൽ ജർമ്മനിയുടെ ആധിപത്യം തുടർന്നു
    3. യുദ്ധ കുറ്റം ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് വലിയൊരു സംഖ്യ നഷ്ടപരിഹാരമായും ഈടാക്കി
      രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?

      ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് ശരിയായവ കണ്ടെത്തുക:

      1. 1914 ജൂൺ 28-ന് ബോസ്‌നിയൻ തലസ്ഥാനമായ സാരയാവോയിലാണ് സംഭവിച്ചത്
      2. ബോസ്നിയൻ സെർബ് ദേശീയവാദിയായ ഗാവ്‌ലൊ പ്രിൻസിപ്പായിരുന്നു കൊലയാളി.
      3. ഈ സംഭവം സെർബിയയോട് ഓസ്ട്രിയ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.
      4. ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണമായി കണക്കാക്കപ്പെടുന്നു
        തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?