Challenger App

No.1 PSC Learning App

1M+ Downloads
1926 ൽ തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bറാണി സേതു ലക്ഷ്മീഭായി

Cശ്രീ ചിത്തിര തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

B. റാണി സേതു ലക്ഷ്മീഭായി

Read Explanation:

റാണി സേതു ലക്ഷ്മീഭായി

  • ഭരണകാലഘട്ടം - 1924-1931
  • ശ്രീചിത്തിര തിരുനാളിന് പ്രായം തികയാത്തതിനാൽ റീജൻ്റായി ഭരണം നടത്തിയ റാണി.
  • ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച എക വനിതാ ഭരണാധികാരി.
  • 1925ൽ 'ദേവദാസി' അഥവാ 'കുടിക്കാരി' സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി.
  • 1925ൽ തന്നെ തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചത് റാണിയുടെ കാലത്താണ്.
  • 1926ൽ 'തിരുവിതാംകൂർ വർത്തമാനപത്രം നിയമം' പാസാക്കിയത് റാണിയാണ്.
  • ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്ത് തിരുവിതാംകൂർ ഭരണാധികാരി
  • ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ 'മൃഗബലി' 
  • നിരോധിച്ച ഭരണാധികാരി.
  • 1925ൽ രണ്ടാം നായർ ആക്ട് പാസാക്കി 'മരുമക്കത്തായ' സമ്പ്രദായത്തിന് പകരം 'മക്കത്തായ' സമ്പ്രദായം കൊണ്ടുവന്നു.
  • ബഹുഭാര്യത്വം നിരോധിച്ചു
  • റാണിയുടെ കാലത്ത് തിരുവിതാംകൂർ ദിവാൻ ആയിരുന്നത് : എം.ഇ വാട്സ്
  • 1929ൽ കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണമായി തിരുവനന്തപുരം മാറുമ്പോൾ ഭരണാധികാരി

വൈക്കം സത്യാഗ്രഹവും റാണി സേതുലക്ഷ്മി ഭായിയും

  • വൈക്കം സത്യാഗ്രഹം(1924-25) ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും തിരുവിതാംകൂർ ഭരണാധികാരി.
  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന സവർണ്ണ ജാഥയുടെ മെമ്മോറാണ്ടം സമർപ്പിച്ചത് റാണിക്കാണ്.
  • 1925ൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരള സന്ദർശനം നടത്തിയപ്പോൾ റാണിയെ സന്ദർശിക്കുകയുണ്ടായി.
  • ശുചീന്ദ്രം സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.
  • തൃപ്പാപ്പൂർ സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.

 


Related Questions:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?
കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
1883 ൽ തിരുവിതാംകൂറിൽ സമ്പൂർണ ഭൂസർവേ നടന്നത് ആരുടെ ഭരണകാലത്താണ് ?

സ്വാതി തിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.ഇവയിൽ ശരിയായവ തിരഞ്ഞെടുക്കുക:

  1. 'സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം' എന്ന കൃതിയുടെ രചയിതാവ്
  2. സമുദ്രയാത്ര നടത്തുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്ത ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
  3. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്
  4. ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്‌, പുനലൂര്‍ പ്ലൈവുഡ്‌ ഫാക്ടറി മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിലവില്‍ ഇദേഹത്തിൻ്റെ കാലഘട്ടത്തിലാണ്

    Identify the Travancore ruler by considering the following statements:

    1.Thiruvananthapuram Engineering College , Sree Chitra Art gallery etc were formed during his period.

    2.He established a public service commission in Travancore.

    3.A State transport service was formed during his reign.