App Logo

No.1 PSC Learning App

1M+ Downloads
1930 ലെ ഉപ്പ് സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം ?

Aവടകര

Bപയ്യന്നൂർ

Cകൊയിലാണ്ടി

Dആലത്തൂർ

Answer:

B. പയ്യന്നൂർ

Read Explanation:

  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത് - 1930 ഏപ്രിൽ 13 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ. കേളപ്പൻ 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം - പയ്യന്നൂരിലെ ഉളിയത്ത് കടവ് 
  • കെ . കേളപ്പനോടൊപ്പം പങ്കെടുത്ത പ്രധാന നേതാക്കൾ 
    •  പി. കൃഷ്ണപിള്ള 
    • കെ. കുഞ്ഞപ്പനമ്പ്യാർ 
    • പി. കേശവൻ നമ്പ്യാർ 
    • പി. സി . കുഞ്ഞിരാമൻ നമ്പ്യാർ 
  • പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹത്തിൽ കെ. കേളപ്പൻ ഉൾപ്പെടെ പങ്കെടുത്തവരുടെ എണ്ണം - 33 
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് - പയ്യന്നൂർ 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിൽ ആലപിച്ച ഗാനം - വരിക വരിക സഹജരേ 
  • വരിക വരിക സഹജരേ എന്ന ഗാനം രചിച്ചത് - അംശി നാരായണപിള്ള 
  • കെ. കേളപ്പന്റെ അറസ്റ്റിന് ശേഷം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മൊയ്യാരത്ത് ശങ്കരൻ 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്നത് -  മൊയ്യാരത്ത് ശങ്കരൻ 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് - 1930 മെയ് 12 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത് - ഉളിയത്ത് കടവ് 

Related Questions:

' ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന് സമർപ്പിക്കും ' ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ?
ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
തമിഴ്നാട്ടിൽ നിയമലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന ഉപ്പു കുറുക്കൽ നടത്തിയ സ്ഥലം?
പാലക്കാട് നിന്നുള്ള ഉപ്പു സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയതാര്?
"ഉപ്പ് എന്നതു പെട്ടെന്നു നിഗൂഢമായ ഒരു വാക്കായി മാറി, ശക്തിയുടെ ഒരു വാക്ക്" - ഉപ്പുസത്യഗ്രഹവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടേതാണ്?