Challenger App

No.1 PSC Learning App

1M+ Downloads
1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aകെ. കേളപ്പൻ

Bടി. കെ. മാധവൻ

Cമന്നത്ത് പത്മനാഭൻ

Dകെ. മാധവൻ നായർ

Answer:

A. കെ. കേളപ്പൻ

Read Explanation:

1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.


Related Questions:

തോമസ് ഹാർവേ ബാബർ അടിച്ചമർത്തിയ കലാപമേത്?
കരിന്തളം നെല്ല് പിടിച്ചെടുക്കൽ സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
1938 ൽ ആരുടെ അറസ്റ്റിനെ തുടർന്നാണ് നെയ്യാറ്റിൻകര വെടിവെപ്പ്‌ ഉണ്ടായത് ?
Marthanda Varma signed the 'Treaty of Venad' with the British East India Company in?

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക.

  1. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു.
  2. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു.
  3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു.
  4. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പന്റെ നേത്യത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.