Challenger App

No.1 PSC Learning App

1M+ Downloads
1932 ലെ ഭരണഘടനാ പരിഷ്ക്കാരങ്ങളോടുള്ള പ്രതിഷേധമായി തിരുവിതാംകൂറിൽ ആരംഭിച്ച സമരം ഏത് ?

Aവൈക്കം സത്യാഗ്രഹം

Bനിവർത്തന പ്രക്ഷോഭം

Cമലയാളി മെമ്മോറിയൽ

Dഉപ്പ് സത്യാഗ്രഹം

Answer:

B. നിവർത്തന പ്രക്ഷോഭം

Read Explanation:

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌. ക്രൈസ്‌തവ-ഈഴവ-മുസ്ലിം സമുദായാംഗങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. 1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌.


Related Questions:

കരിവെള്ളൂർ സമരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കണ്ണൂരിലെ കരിവെള്ളൂരിൽ ജന്മിവ്യവസ്ഥക്കെതിരേ നടന്ന ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം
  2. കെ.ദേവയാനി കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നു.
  3. 1948ലാണ് കരിവെള്ളൂർ സമരം നടന്നത്.
    നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :
    'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :
    പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം