Challenger App

No.1 PSC Learning App

1M+ Downloads
1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :

Aജൻ ജാഗരൺ യാത്ര

Bദണ്ഡി യാത്ര

Cസമാജ് സമതാ യാത്ര

Dഹരിജൻ യാത്ര (പര്യടനം)

Answer:

D. ഹരിജൻ യാത്ര (പര്യടനം)

Read Explanation:

ഹരിജൻ യാത്ര (പര്യടനം)

  • 1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു
  • ഇത് ഹരിജൻ യാത്ര എന്നറിയപ്പെടുന്നു 
  • 1933 നവംബർ 7 ന് വാർധയിൽ നിന്നാണ് ഗാന്ധിജി ഹരിജൻ യാത്ര ആരംഭിച്ചത്.
  • 1933 നവംബർ മുതൽ 1934 ജൂലൈ വരെ ഈ പര്യടനം തുടർന്നു 
  • 1934ൽ  ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി കേരളത്തിലുമെത്തി 
  • ഗാന്ധിജിയുടെ നാലാം കേരള സന്ദർശനമായിരുന്നു ഇത് 
  • ജനുവരി 14ന് വടകരയിലെ ബാസൽ മിഷൻ സ്‌കൂൾ മൈതാനത്തുവച്ച് ഹരിജനങ്ങളുടെ ഉയർച്ചയ്‌ക്കായി കൗമുദി എന്ന ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ ഊരി നൽകി.
  • ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം' എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകി ആദരിച്ചു
  • പിന്നീട്​ പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചു.
  • ക്ഷേത്രപ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് സാമൂതിരിയെയും അദ്ദേഹം കണ്ടു.
  • തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.

Related Questions:

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

  1. വർണ്ണ വിവേചനത്തിനെതിരെ പോരാടാൻ മഹത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച സംഘടനയാണ് - നേറ്റൾ  ഇന്ത്യൻ കോൺഗ്രസ്സ്  
  2. ദക്ഷിണാഫ്രിക്കയിൽവച്ച് ഗാന്ധിജിയെ തീവണ്ടിയിൽ നിന്നും പുറത്താക്കപ്പെട്ട റയിൽവേ സ്റ്റേഷൻ - പീറ്റർമാരിറ്റസ്ബെർഗ്  
  3. ഒരു കാലത്ത് ഗാന്ധിജിയെ മുഖ്യശത്രു ആയി കണക്കാക്കുകയും പിൽക്കാലത്ത് അദ്ദേത്തിന്റെ ആരാധകനായി മാറുകയും ചെയ്ത ദക്ഷിണാഫ്രിക്കക്കാരനാണ്  - ജനറൽ സ്മട്സ്     
    Who argued that the Muslim League is the sole organization that represented the Muslims in India and hence deserved consideration in to that provided to the Indian National Congress?

    ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

    1. ഖേദ സമരം
    2. മീററ്റ് സമരം
    3. ചമ്പാരൻ സമരം
    4. ഹോം റൂൾ സമരം
      What is the main aspect of Gandhiji's ideology?

      മഹാത്മാഗാന്ധി നടത്തിയ പ്രസ്താവന താഴെ നൽകുന്നു. അത് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസിദ്ധീകരണം ഏതെന്ന് തിരിച്ചറിയുക "ഖദർ എല്ലാ യന്ത്രങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് അതിന്റെ ഉപയോഗം നിയന്ത്രിക്കുകയും കളകളുടെ വളർച്ച തടയുകയും ചെയ്യുന്നു":