തൃശ്ശൂരിൽ വിദ്യുത്ച്ഛക്തി വിതരണം നടത്തുന്നതിന് ഒരു സ്വകാര്യ കമ്പനിയ്ക്ക് അനുവാദം നൽകിയ ദിവാൻ ഷൺമുഖം ചെട്ടിയ്ക്ക് എതിരായി നടന്ന സമരമാണ് "വൈദ്യുതി പ്രക്ഷോഭം" എന്നറിയപ്പെടുന്നത്. എ.ആർ. മേനോൻ, ഇക്കണ്ടവാര്യർ, ഇയ്യുണ്ണി എന്നിവരാണ് ഈ സമരത്തിന് നേതൃത്വം നൽകിയത്.