App Logo

No.1 PSC Learning App

1M+ Downloads
1939 ൽ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗാന്ധിജി ആരെയാണ് പിന്തുണച്ചത് ?

Aസുഭാഷ് ചന്ദ്ര ബോസ്

Bപട്ടാഭി സീതാരാമയ്യ

Cജവഹർലാൽ നെഹ്‌റു

Dഗോപാലകൃഷ്ണ ഗോഖലെ

Answer:

B. പട്ടാഭി സീതാരാമയ്യ

Read Explanation:

പട്ടാഭി സീതാരാമയ്യ

  • സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും.
  • ഒരു ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാനായി തന്റെ ഉദ്യോഗം ഉപേക്ഷിച്ചു. 
  • 1923 നവംബർ 28 ന് മച്ചിലിപട്ടണത്ത് ആന്ധ്ര ബാങ്ക് സ്ഥാപിച്ചു.
  • 1935-ൽ പ്രസിദ്ധീകരിച്ച'ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' എന്ന പുസ്തകത്തിന്റെ  രചയിതാവ് 
  • 1937 ൽ ആന്ധ്ര പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.
  • 1939-ലെ ത്രിപുരി സെഷനിൽ നേതാജി സുബാഷ് ചന്ദ്രബോസിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു.
  • എന്നാൽ നേതാജി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പട്ടാഭി സീതാരാമയ്യ  കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി.
  • തുടർന്ന് അദേഹത്തെ അറസ്റ്റ് ചെയ്യുകയും മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മൂന്ന് വർഷത്തോളം തടവിലാക്കുകയും ചെയ്തു.
  • 1948-ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെ വിജയിച്ചു. 
  • ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.
  • 1952-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1952 മുതൽ 1957 വരെ മധ്യപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.

 

 

 


Related Questions:

In which session of Indian National Congress decided to observe 26th January of every year as the Independence day?
1915 ലെ ബോംബെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ആര്?
Where was the first session of Indian National Congress held?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ
'ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ?