App Logo

No.1 PSC Learning App

1M+ Downloads
1941 ഡിസംബർ 7-ന് നടന്ന ഏത് സുപ്രധാന സംഭവമാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത്?

Aഒകിനാവ യുദ്ധം

Bപേൾ ഹാർബർ ആക്രമണം

Cഡൂലിറ്റിൽ റെയ്ഡ്

Dഓപ്പറേഷൻ ബാർബറോസ

Answer:

B. പേൾ ഹാർബർ ആക്രമണം

Read Explanation:

പേൾ ഹാർബർ ആക്രമണത്തിന്റെ പശ്ചാത്തലം 

  • 1941-ൽ, രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള ജപ്പാൻ്റെ പ്രവേശനം ആഗോള സംഘർഷം രൂക്ഷമാക്കുകയും,യുദ്ധത്തിന്റെ ഗതിയിൽ നിർണായക വഴിത്തിരുവുകൾ സൃഷ്ടിക്കുകയും ചെയ്തു
  • കിഴക്കൻ ഏഷ്യയിലെ ജപ്പാൻ്റെ വിപുലീകരണ നയങ്ങൾ ഇതിനകം തന്നെ നിരവധി രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായുള്ള  ബന്ധം വഷളാക്കിയിരുന്നു.
  • 1931-ൽ തന്നെ ജപ്പാൻ്റെ മഞ്ചൂറിയ അധിനിവേശം രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിലേക്ക് നയിച്ചപ്പോൾ മറ്റ് പാശ്ചാത്യ ശക്തികൾക്കൊപ്പം അമേരിക്കയും ജപ്പാൻ്റെ ആക്രമണത്തെ അപലപിക്കുകയും ചൈനയ്ക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു 
  • അമേരിക്കൻ പ്രസിഡണ്ടായ റൂസ് വെൽറ്റ് ജപ്പാനിലേക്കുള്ള എണ്ണ വിതരണത്തിൽ വിലക്കേർപ്പെടുത്തുകയും ചൈനയിൽ നിന്നും ജപ്പാൻകാരോട് പിൻവാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
  • 1941 ഒക്ടോബറിൽ ജനറൽ ഹിഡെകി ടോജോ ജപ്പാൻ്റെ പ്രധാനമന്ത്രിയായി നിയമിതനായതോടെ, ജാപ്പനീസ് സർക്കാരിനുള്ളിലെ സൈനിക വിഭാഗത്തിന് കൂടുതൽ സ്വാധീനം ലഭിച്ചു
  • ഇത് അമേരിക്കയോടുള്ള ജപ്പാൻ്റെ നിലപാട് കടുപ്പിക്കുന്നതിൻ്റെ സൂചനയായി. 

പേൾ ഹാർബർ ആക്രമണം 

  • 1941 ഡിസംബർ 7 ന് ഹവായി ദ്വീപിലെ അമേരിക്കൻ നാവിക സങ്കേതമായ പേൾ ഹാർബറിൽ ജപ്പാൻ അപ്രതീക്ഷിതമായ ഒരു  ബോംബ് ആക്രമണം നടത്തി.
  • 350 പോർ വിമാനങ്ങളും 5 യുദ്ധ കപ്പലുകളും ആക്രമണത്തിൽ തകർന്നു.
  • 3000 ത്തോളം നാവികരും  പടയാളികളും കൊല്ലപ്പെട്ടു
  • 1941 ഡിസംബർ എട്ടിന് പേൾ ഹാർബർ അക്രമണത്തിന്റെ പിറ്റേദിവസം അമേരിക്ക ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്നു.

Related Questions:

'ജനാധിപത്യത്തിൻ്റെ ആയുധപ്പുര' എന്നറിയപ്പെട്ട രാജ്യം ഏത് ?
Revenge movement broke out in :
ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം നിയന്ത്രിച്ചിരുന്ന വൈമാനികൻ ആരാണ്?
ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേന?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?