Challenger App

No.1 PSC Learning App

1M+ Downloads
1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു ?

Aഅടിമത്വം

Bജന്മിത്വം

Cപുതിയ നികുതി വ്യവസ്ഥ

Dഅയിത്തം

Answer:

D. അയിത്തം

Read Explanation:

പാലിയം സത്യാഗ്രഹം:

  • അയിത്തോച്ചാടനത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമായിരുന്നു 1947ൽ നടന്ന പാലിയം സത്യാഗ്രഹം. 
  • കൊച്ചി രാജ്യത്തിൽ, ക്ഷേത്രങ്ങളിലേക്കും, സവർണ്ണരുടെ ഭവനങ്ങളിലേക്കും പോകുന്ന, സമീപ റോഡുകളിലും, അവർണർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 
  • കൊച്ചിയിലെ മുൻ മന്ത്രി മുഖ്യനായിരുന്ന, പാലിയത്തച്ചന്റെ ചേനമംഗലത്തുള്ള വീടിന് മുന്നിലുള്ള റോഡിൽ കൂടി, നടക്കാനുള്ള അവർണരുടെ ശ്രമങ്ങൾ, സംഘർഷത്തിലേക്ക് നയിച്ചു. 
  • പാലിയം റോഡ് എല്ലാവർക്കും തുറന്നു കൊടുക്കുന്നതിനായി നടത്തിയ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം. 
  • കൊച്ചി രാജ്യ പ്രജാ മണ്ഡലം, കമ്മ്യൂണിസ്റ്റ് പാർട്ടി, എസ് എൻ ഡി പി യോഗം തുടങ്ങിയ സംഘടനകൾ സംയുക്തമായി, ഒരു സത്യാഗ്രഹം സംഘടിപ്പിച്ചു. 
  • ഈ സത്യാഗ്രഹത്തിന്, തുടക്കം കുറിച്ചത്, സി കേശവൻ ആണ്.  
  • 1947 ഡിസംബർ 4ന് ആണ് സത്യാഗ്രഹം ആരംഭിച്ചത്. 
  • സത്യാഗ്രഹികളിലൊരാളായ എ ജി വേലായുധന്റെ മരണത്തെ തുടർന്ന്, സത്യാഗ്രഹം പിൻവലിക്കുകയുണ്ടായി. 
  • 1948, ഏപ്രിലിൽ കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളിലും, എല്ലാ വിഭാഗം ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു. 
  • തുടർന്ന് അവർണർക്കും, അഹിന്ദുക്കൾക്കും പാലിയം റോഡിൽ കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

Related Questions:

പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് (പ്രസ്താവനകളിൽ) ശരിയല്ലാത്തവ ഏതെല്ലാം?

(i) ഒന്നാം പഴശ്ശി കലാപം 1795 മുതൽ 1799 വരെയായിരുന്നു

(ii) ഒന്നാം പഴശ്ശി കലാപം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചത് ചിറക്കൽ രാജാവാണ്

(iii) വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമമാണ് രണ്ടാം പഴശ്ശി കലാപത്തിന്റെ കാരണം

(iv) ഇംഗ്ലീഷ് ജനറൽ ആർതർ വെല്ലസ്ലിയാണ് പഴശ്ശി കലാപം അടിച്ചമർത്താൻ നേതൃത്വം നൽകിയത്

കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?
അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?

ഇനിപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക.

  1. വൈക്കം സത്യാഗ്രഹം
  2. കുറിചിയ  കലാപം
  3. ചാനാർ കലാപം
  4. പട്ടിണി ജാഥ 
കുറിച്ച്യ കലാപത്തിന്റെ നേതാവാര്?