App Logo

No.1 PSC Learning App

1M+ Downloads
1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?

Aസി കേശവൻ

Bകെ പി കേശവമേനോൻ

Cകെ കേളപ്പൻ

Dമൊയ്തു മൗലവി

Answer:

D. മൊയ്തു മൗലവി

Read Explanation:

ഇ. മൊയ്തു മൗലവി

  • സ്വാതന്ത്ര്യസമര സേനാനിയും, ഇസ്ലാമിക പണ്ഡിതനും, സാമൂഹിക പരിഷ്കർത്താവുമായിരുന്നു
  • ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു ഇ.മൊയ്തു മൗലവി.
  • മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ പത്രമായ അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു.
  • 1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് മൊയ്തു മൗലവിയാണ്.
  • 1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.

Related Questions:

ഐക്യകേരള മഹാസമ്മേളനത്തിൽ പങ്കെടുക്കുകയും ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്ത കൊച്ചിയിലെ ഭരണാധികാരി ആര്?
1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം എത് ?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:

കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
  2. 1957 ൽ കേരളാ ഒഴിപ്പിക്കൽ നിരോധനിയമം നടപ്പാക്കി
  3. ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
  4. കേരളത്തിലെ സമ്പന്നവിഭാഗം അവരുടെ ഭൂസ്വത്ത് സംരക്ഷിക്കാനായി നടത്തിയ സമരമാണ് കള്ളിക്കാട് സമരം
    കെ.പി.സി.സി. ഉപസമിതി യോഗം നടന്നത് എവിടെ?