1955-ൽ ജനീവയിൽ 'ഇൻറർനാഷണൽ സെൻറർ ഫോർ ജനറ്റിക് എപ്പിസ്റ്റമോളജി' സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ?
Aജെറോം എസ് ബ്രൂണർ
Bജീൻ പിയാഷേ
Cപാവ് ലോവ്
Dജെ ബി വാട്സൺ
Answer:
B. ജീൻ പിയാഷേ
Read Explanation:
ജീൻ പിയാഷെ
പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.
പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം സ്കീമയാണ്.