App Logo

No.1 PSC Learning App

1M+ Downloads
1990ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ദേശീയ വനിതാ കമ്മീഷന് ഒരു സിവിൽ കോടതിയുടെ അധികാരം ലഭിക്കുന്നത് ?

Aസെക്ഷൻ 3

Bസെക്ഷൻ 12(1)

Cസെക്ഷൻ 10(4)

Dസെക്ഷൻ 11(1)

Answer:

C. സെക്ഷൻ 10(4)

Read Explanation:

1990ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിലെ സെക്ഷൻ 10 (4) പ്രകാരം ഒരു സിവിൽ കോടതിയുടെ അധികാരം കമ്മീഷന് ഉണ്ടായിരിക്കും.

ഇനി  പറയുന്ന അധികാരങ്ങളാണ് ഇതിലൂടെ കമ്മീഷന് ലഭിക്കുന്നത് :

  • ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ഏതൊരു വ്യക്തിയെയും വിളിച്ചു വരുത്തി കമ്മീഷനു മുന്നിൽ ഹാജരാക്കാനും വിശദീകരണം തേടാനുമുള്ള അധികാരം കമ്മീഷന് ഉണ്ട്.

  • ഏതു രേഖയും കണ്ടെത്താനും ഹാജരാക്കാനും ഉള്ള അധികാരം കമ്മീഷന് ഉണ്ടായിരിക്കും

  • സത്യവാങ്മൂലത്തിന്മേൽ തെളിവുകൾ സ്വീകരിക്കുവാനുള്ള അധികാരവും കമ്മീഷന് ഉണ്ട്.

  • ഏതെങ്കിലും കോടതിയിൽ നിന്നോ, ഓഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിൻറെ പകർപ്പോ ആവശ്യപ്പെടുവാൻ കമ്മീഷന് കഴിയും.

  • സാക്ഷികളെ വിസ്തരിക്കുവാനും രേഖകൾ പരിശോധിക്കുന്നതിനും പ്രത്യേക കമ്മീഷനുകൾ രൂപീകരിക്കുവാനുള്ള അധികാരം വനിതാ കമ്മീഷന് ഉണ്ടായിരിക്കും.

  • നിർണയിക്കപ്പെടാവുന്ന മറ്റേതെങ്കിലും കാര്യത്തിന് മേലും കമ്മീഷന് അധികാരം ഉണ്ടായിരിക്കും

Related Questions:

Who appoint the Chairman of the State Public Service Commission ?
താഴെ പറയുന്നവയിൽ ഭരണഘടന സ്ഥാപനമല്ലാത്തത് ഏത് ?

താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

  1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
  2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
  3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
  4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്

    Which of the following statements is/are correct about the qualifications of members of the Central Finance Commission?

    i. The chairman must have experience in public affairs.

    ii. One member must be a judge of a High Court or qualified to be appointed as one.

    iii. All members must have specialized knowledge of economics.

    ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?