Challenger App

No.1 PSC Learning App

1M+ Downloads

1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത് ?

  1. ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി
  2. സ്വകാര്യവത്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ് 
  3. ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്

A(1) ഉം (ii) ഉം ശരി

B(1) ഉം (iii) ഉം ശരി

C(ii) ഉം (iii) ശരി

D(iii) മാത്രം ശരി

Answer:

A. (1) ഉം (ii) ഉം ശരി

Read Explanation:

  • 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു.

  • പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽകരണം".

  • 1990-ൽ ആണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം തുടങ്ങിയത്.

  • നരസിംഹറാവു ആയിരുന്നു അപ്പോൾ പ്രധാനമന്ത്രി, ധനമന്ത്രി മൻമോഹൻ സിംഗ്

  • ഇന്ത്യയുടെ സാമ്പത്തികനില വളരെ മോശമായ 1990കളിൽ മന്മോഹൻ സിംഗ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്കരണം.

  • പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മികച്ച പിന്തുണ ഇതിനുണ്ടായിരുന്നു.

  • സാമ്പത്തിക പരിഷ്കരണം വിദേശ കമ്പനികൾക്ക്‌ ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനെ സഹായിച്ചു.

  • സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയെന്നതാണ് ഉദാരവൽക്കരണം എന്നതിനർത്ഥം.

  • ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി കൂട്ടിയിണക്കി തുല്യനിലവാരത്തിലാക്കുകയും ലോക രാജ്യങ്ങൾക്കിടയിൽ കൂടുതൽപരസ്പരാശ്രയത്വം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയെ ആഗോളവൽകരണം എന്ന് വിളിക്കുന്നു.

  • ഉദാരവൽക്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങ ൾക്കും ഒഴിവാക്കി.

  • സ്വൊകാര്യവൽക്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വൊകാര്യമേഖലക്ക് നല്കുന്നതാണ്.


Related Questions:

One of the key objectives of good governance is:
Which sector has contributed significantly to India's economic growth post-liberalization?
What was a key change introduced in agriculture as part of the 1991 economic reforms?
ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

  1. ഗൾഫ് യുദ്ധം
  2. വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്
  3. ഉയർന്ന ഫിസ്ക്കൽ കമ്മി
  4. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്