Challenger App

No.1 PSC Learning App

1M+ Downloads
2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?

Aനോം ചോംസ്കി

Bബ്രൂണർ

Cപിയാഷെ

Dവൈഗോട്സ്കി

Answer:

D. വൈഗോട്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.

 

  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 


Related Questions:

കോൾബർഗിന്റെ നൈതിക വികാസ ഘട്ടങ്ങൾക്ക് എത്ര തലങ്ങളുണ്ട് ?

ആൽബർട്ട് ബന്ദൂരയുടെ ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത് ?

  1. പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
  2. കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.
  3. എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
  4. കുട്ടിയുടെ പരിസരത്തിലും കിട്ടുന്ന പ്രതികരണത്തിലും (സമ്മാനം, പ്രശംസ) ഊന്നൽ നൽകുന്നു.
    കാതറിൻ ബ്രിഡ്ജസ് ചാർട്ട് (Catherine Bridges' Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
    സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
    Growth in height and weight of children is an example of